Pravasimalayaly

ക്രിമിനലുകളുടെ സംഘമാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും, രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിഡി സതീശന്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ എസ്എഫ്‌ഐയുടെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രിമിനലുകളുടെ സംഘമാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയുമെന്നും അദ്ദേഹം തുറന്നടിച്ചു.പ്രകോപനമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തുടലിട്ടു പൂട്ടണമെന്നും സതീശന്‍ പറഞ്ഞു. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് ഓര്‍ക്കണമെന്നും സതീശന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് ഇത്. രാഹുലിനെതിരെ സിപിഎം സംഘപരിവാറുമായി കൈകോര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ വിഡി സതീശന്‍ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ തന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയാണ് വിഡി സതീശന്‍ വയനാട്ടിലേക്ക് പോകുന്നത്.

Exit mobile version