സിൽവർ ലൈൻ വിഷയത്തിൽ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിയമത്തിന്റെ മറപിടിച്ച് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു.സില്‍വര്‍ ലൈനില്‍ സര്‍വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.
സർക്കാരിന് വ്യക്തതയില്ല പദ്ധതിയിൽ ദുരൂഹതയെന്നും വി ഡി സതീശന്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനം പ്രഹസനമാണ്. പഠന ഫലം എന്തായാലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സില്‍വര്‍ ലൈനില്‍ മുഴുവന്‍ കൃത്രിമമെന്നും സതീശന്‍ പറഞ്ഞു. കേരളത്തെ ശ്രീലങ്ക ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈൻ വലിയ കടബാധ്യത വരുത്തിവയ്ക്കും.കൊട്ടാരം വിദൂഷകരുടെ റോളിലേക്ക് ഡിവൈഎഫ്ഐ മാറി. വീട് കയറുന്ന ഡിവൈഎഫ്ഐക്കാര്‍ക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.