എനിക്ക് വേറെ പണിയുണ്ട്, ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നതെന്ന്‌ വി.ഡി. സതീശന്‍

0
402

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വി.ഡി. സതീശന്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ താന്‍ ഏത് ഗ്രൂപ്പിലാണെന്ന് കൂടി പറയണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

പാര്‍ട്ടി പുനസംഘടന നടക്കുന്നതിനാല്‍ തന്നേയും കെ.പി.സി.സി പ്രസിഡന്റിനേയും കാണാന്‍ പലരും വരുന്നുണ്ടെന്നും വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിയില്‍ പുനസംഘടന നടക്കുന്നതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും വരുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കെ.പി.സി.സി പ്രസിഡന്റിനെ കെ.പി.സി.സി ഓഫീസില്‍ വെച്ചും എന്നെ ഇവിടെ വെച്ചും കാണുന്നുണ്ട്. ഏത് ഗ്രൂപ്പിലാണ് ഞാന്‍ പെട്ടതെന്ന് കൂടി ആരോപണം ഉന്നയിക്കുന്നവര്‍ പറയണം. വേറെ പണിയില്ലേ. വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. എനിക്ക് വേറെ പണിയുണ്ട്,’ വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply