Pravasimalayaly

ഞങ്ങള്‍ക്ക് ഒരു ഏജന്‍സിയെയും വിശ്വാസമില്ല, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കട്ടെ: വിഡി സതീശന്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സിയുടെയോ സംസ്ഥാന ഏജന്‍സിയുടെയോ അന്വേഷണത്തില്‍ കോണ്‍ഗ്രസിനു വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യം പുറത്തു കൊണ്ടുവരാന്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലൂടെ അന്വേഷണം വേണമെന്ന് സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ന്വേഷണം അവസാനിപ്പിച്ചു. കസ്റ്റംസ് നിയമം 108 പ്രകാരം സ്വപ്‌ന കുറ്റസമ്മത മൊഴി നല്‍കിയപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നിര്‍ത്തി- സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ദുബായിലേക്കു ബാഗില്‍ നിറയെ കറന്‍സി കടത്തിയെന്ന സ്വ്പനയുടെ ആരോപണം ഗൗരവമുള്ളതാണെന്ന് സതീശന്‍ പറഞ്ഞു. ഗുരുതര സ്വാഭാവമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതില്‍ കാര്യക്ഷമമായ അന്വേഷണം നടക്കണം. സത്യം പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനേ കഴിയൂവെന്ന് സതീശന്‍ പറഞ്ഞു.

Exit mobile version