കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തണം; മന്ത്രിയുടെ പരാമര്‍ശം പരിഹാസ്യമെന്ന് വി ഡി സതീശന്‍ 

0
26

സംസ്ഥാനത്ത് മഴക്കാലത്തിന് മുന്‍പ് റോഡുകളുടെ മരാമത്ത് പണികള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചില്ലെന്ന മന്ത്രിയുടെ പരാമര്‍ശം പരിഹാസ്യമാണ്. ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം. ഹാഷിമിന്റെ കുടുംബത്തെ സഹായിക്കണം. അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഹാഷിമിന്റെ മരണത്തിന് പിന്നാലെ ദേശിയപാതകളിലെ കുഴികളടയ്ക്കാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കി. എന്‍.എച്ച്.എ.ഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും ആണ് നിര്‍ദേശം നല്‍കിയത്. അമിക്കസ്‌ക്യൂറി വഴിയാണ് നിര്‍ദേശം നല്‍കിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Leave a Reply