തിരുവനന്തപുരം: Z കാറ്റഗറി യോ Z + കാറ്റഗറി യോ സുരക്ഷ ഉള്ള VIP കളുടെയോ VVIP കളുടെയോവാഹനത്തിന് ഗ്ലാസുകളിൽ കറുത്ത സ്റ്റിക്കറുകൾ പതിക്കാൻ അനുമതിയുണ്ടെന്നു മോട്ടോർ വാഹന വകുപ്പ്.. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഭാരതത്തിൻ്റെ പരമോന്നത നീതിപീഠമായ ബഹുമാനപ്പെട്ട സുപ്രീം കോടതി അഭിഷേക് ഗോയങ്ക Vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ ആണ് 19പേജുകൾ ഉള്ള വിധിന്യായത്തിൽ ബ്ലാക്ക് സൺ ഫിലീംമുകൾ വാഹനത്തിൻ്റെ മുൻ പിൻ ഗ്ലാസുകളിലും വിൻഡോ ഗ്ലാസുകളിലും പതിക്കാൻ പാടില്ല എന്ന ഉത്തരവ് ഇറക്കിയത്.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 ൻ്റെ (അന്തസ്സോടെ ജീവിക്കാനുള്ള അവകാശം/ സ്വകാര്യത കാത്ത് സൂക്ഷിക്കാനുള്ള അവകാശം) അന്ത:സത്തയുടെ അതിർത്തിക്കുള്ളിൽ നിന്ന്കൊണ്ടുള്ള വ്യക്തമായ ഒരു വിധിന്യായമാണിത്.
ബഹു.കോടതികളെ പോലും ഭീതിപ്പെടുത്തുന്ന രീതിയിലുള്ള ഹീന കുറ്റകൃത്യങ്ങളും, തട്ടിക്കൊണ്ട് പോകലും, സ്ത്രീകളുടെ നേരെയുള്ള ലൈംഗിക പരാക്രമങ്ങളും കൊണ്ട് പൗരൻ്റെ ജീവനും ജീവിതത്തിനും സുരക്ഷിതമല്ലാത്ത സാഹചര്യം ഉടലെടുത്ത സാഹചര്യത്തിലാണ് ഈ വിധിന്യായം പുറപ്പെടുവിച്ചത്. കറുത്ത ഫിലീംമുകൾ ഒട്ടിച്ച വാഹനങ്ങൾ മേൽപ്പറഞ്ഞ രീതിയിലുള്ള ഹീനകൃത്യങ്ങൾക്കുള്ള ഒരു ഉപകരണമായി മാറുന്നു.
ഏതാനും വ്യക്തികളുടെ സുരക്ഷിതത്വമോ, അസൗകര്യമോ ഭൂരിഭാഗം വരുന്ന മറ്റ് സാധാരണ ജനവിഭാഗത്തിൻ്റെ താൽപ്പര്യത്തെ ഹനിക്കുന്ന രീതിയിലാവരുത് എന്ന് ബഹു. സുപ്രീം കോടതി പറയുന്നു.
വിധിന്യായത്തിലെ 24 ആം ഖണ്ഡികയിൽ പറയുന്നു:-
Z കാറ്റഗറി യോ Z + കാറ്റഗറി യോ സുരക്ഷ ഉള്ള VIP കളുടെയോ VVIP കളുടെയോ വാഹനത്തിന് ഇളവ് നൽകുന്നുവെന്നും ഫേസ ബുക്ക് പോസ്റ്റിന വ്യക്തമാക്കുന്നു.