Saturday, November 16, 2024
HomeNewsKeralaകേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിര്‍ബന്ധമായും നികുതി അടയ്ക്കണം; മുന്നറിയിപ്പ്

കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിര്‍ബന്ധമായും നികുതി അടയ്ക്കണം; മുന്നറിയിപ്പ്

കൊച്ചി: ദീര്‍ഘ കാലത്തേക്കായി കേരളത്തിലെത്തുന്ന  മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിശ്ചിത നികുതി നിര്‍ബന്ധമായും അടയ്ക്കണമെന്ന് ഗതാഗത വകുപ്പ്. ഒരു മാസത്തിലധികവും ഒരു വര്‍ഷത്തില്‍ താഴെയും കേരളത്തില്‍ തങ്ങുന്ന മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിശ്ചിത നികുതിയുടെ പതിനഞ്ചില്‍ ഒരു ശതമാനമാണ് നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടത്. ഒരു വര്‍ഷത്തിലധികം കാലം കേരളത്തിലുപയോഗിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ വാഹനത്തിന്റെ പഴക്കത്തിന് അനുസൃതമായി മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിശ്ചിത നികുതിയും അടയ്ക്കണം.

വിദേശത്തു നിന്നും താത്കാലിക ഉപയോഗത്തിനായി കേരളത്തിലെത്തുന്ന വാഹനങ്ങള്‍  2014 ലെ ധനകാര്യ ചട്ടങ്ങള്‍ക്കനുസൃതമായുള്ള ഹ്രസ്വകാല നികുതി നിര്‍ബന്ധമായി അടയ്ക്കണമെന്ന് റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. ഒരു മാസത്തേക്ക് പതിനായിരം രൂപയും തുടര്‍ന്ന് കേരളത്തില്‍ നില്‍ക്കുന്ന ഓരോ മാസത്തേക്കും അയ്യായിരം രൂപയുമാണ് നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടത്. പരമാവധി ആറ് മാസം വരെയാണ് ഇത്തരത്തില്‍ ഹ്രസ്വകാല നികുതി അടയ്ക്കാന്‍ സാധിക്കുക. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments