Monday, January 20, 2025
HomeAUTOപഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം; രജിസ്ട്രേഷൻ ഫീസ്, റോഡ് ടാക്സ് എന്നിവയിൽ ഇളവ്

പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം; രജിസ്ട്രേഷൻ ഫീസ്, റോഡ് ടാക്സ് എന്നിവയിൽ ഇളവ്

പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന സ്ക്രാപ് പോളിസി പ്രകാരം 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോ​ഗിക്കുന്ന വാഹനത്തിന്റെ കാലാവധി15 വർഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് നീക്കുമ്പോൾ വാഹന ഉടയമക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവർക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്പോൾ രെജിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരില്ല. മാത്രമല്ല, റോഡ് ടാക്സിലടക്കം ഇളവുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് വെഹിക്കിൾ സ്ക്രാപേജ് പോളിസി എന്ന പുതിയ നയത്തിന് രൂപം നൽകിയിരിക്കുന്നത്. 20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വെഹിക്കിളുകളാണ് ഇന്ത്യയിൽ നിരത്തിലോടുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 15 വർഷത്തിന് മേൽ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവിൽ ഉപയോഗത്തിലുള്ളത്.

എന്താണ് വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ?

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നടപ്പിലാക്കിയ ഒന്നാണ് വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി. ഒരു വാഹനത്തിന്റെ കാലാവധി നിശ്ചയിക്കുന്നതാണ് ഈ പോളിസി. 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധിയാകട്ടെ 15 വർഷമാണ്.

വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ സ്ക്രാപ് യാർഡ്സിലേക്ക് പോകും. അവിടെ നിന്ന് വാഹനം തകർത്ത്, സ്റ്റീൽ, ഇരുമ്പ് പോലുള്ള ലോഹവസ്തുക്കൾ എടുത്ത് മറ്റ് പല നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.

എന്നാൽ ഇന്ത്യയിൽ ഇതുവരെ ഇത്തരമൊരു നിയമം ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പഴക്കമേറിയ വാഹനങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി പുറത്തുവിട്ടിരുന്നു.

20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വെഹിക്കിളുകളാണ് ഇന്ത്യയിൽ നിരത്തിലോടുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 15 വർഷത്തിന് മേൽ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവിൽ ഉപയോഗത്തിലുള്ളത്.

20 വർഷം പഴക്കമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിളുകൾ- 51 ലക്ഷം
15 വർഷത്തിന് മേൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ- 17 ലക്ഷം

എത്ര പഴക്കമുള്ള വാഹനമാണെങ്കിലും ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് വിലക്കില്ലായിരുന്നു. ഇതിന് തടയിടുന്നതാണ് പുതിയ തീരുമാനം.

2022 ഏപ്രിലോടെ കേന്ദ്ര സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കും, 2023 ഏപ്രിൽ മുതൽ വാണിജ്യ വാഹനങ്ങൾക്കും, 2024 ജൂൺ മുതൽ സ്വകാര്യ വാഹനങ്ങൾക്കും പുതിയ നയം നടപ്പാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments