Monday, July 8, 2024
HomeNewsKerala'പട്ടി കടിച്ചാല്‍ ഉടന്‍ വീണാ ജോര്‍ജ് കടിച്ചെന്ന മട്ടിലാണ് പ്രചാരണം'; മന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍

‘പട്ടി കടിച്ചാല്‍ ഉടന്‍ വീണാ ജോര്‍ജ് കടിച്ചെന്ന മട്ടിലാണ് പ്രചാരണം’; മന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍

മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വീണാ ജോര്‍ജിനെ ചിലര്‍ വ്യക്തിഹത്യ ചെയ്യുകയാണെന്നെന്നും ആരെയെങ്കിലും പട്ടി കടിച്ചാല്‍ ഉടന്‍ മന്ത്രി കടിച്ചെന്ന മട്ടിലാണ് പ്രചാരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മന്ത്രിയായി ഒരുവര്‍ഷം പിന്നിട്ടതേയുള്ളൂ. ചില മാധ്യമങ്ങള്‍തന്നെ സൃഷ്ടിയും സംഹാരവും നടത്തുന്ന കാലമാണിത്. വീണാ ജോര്‍ജ് മിടുക്കിയായ ജനപ്രതിനിധിയാണെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂണിയന്റെ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. വീണാ ജോര്‍ജും ചടങ്ങിനെത്തിയിരുന്നു.

സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. പിന്നാക്കവിഭാഗത്തെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്കസംവരണം. വിഴിഞ്ഞം തുറമുഖവിഷയത്തില്‍ സമരത്തിനിറങ്ങിയ ലത്തീന്‍ അതിരൂപതയ്ക്കുമുന്നില്‍ മുട്ടിടിച്ചുനില്‍ക്കുകയാണ് സംസ്ഥാനസര്‍ക്കാരെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അവരുന്നയിച്ച ഒന്‍പത് ആവശ്യവും അംഗീകരിച്ചു. പിന്നാക്കസമുദായങ്ങള്‍ ചങ്കെടുത്തുകാണിച്ചാലും ചെത്തിപ്പൂവെന്ന് പറയുന്ന സ്ഥിതിയാണ് മറുവശത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments