വെഞ്ഞാറൻമൂട്ടിലെ ഇരട്ടക്കൊലപാതകം രാഷ്ട്രീയകൊലപാതകമല്ലെന്ന് ഫൊറൻസിക്

0
47

കൊലനടത്താൻ വന്നവരാണ് കൊല്ലപ്പെട്ടതെന്ന് തിരുവനന്തപുരം: വെഞ്ഞാറൻമൂട്ടിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. കോൺഗ്രസ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ കുത്തിക്കൊന്നതാണെന്നായിരു തുടക്കത്തിൽ ആരോപണം.. ഇതേ തുടർന്ന് സംസ്ഥാനത്ത് കോൺഗ്രസ് സിപിഎം സംഘർഷം ഉണ്ടാവുകയും നിരവധി കോൺഗ്രസ് ഓഫീസുകൾ തകർക്കപ്പെടുകയും ചെയ്തിരുന്നു.. ഇതിനെല്ലാം ശേ ഷം മാസങ്ങൾ കഴിഞ്ഞ് പുറത്തു വന്ന ഫോറൻസിക് റിപ്പോർട്ടിലാണ് രാഷ്ട്രീയ വൈരാഗ്യമല്ല രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്നു വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ഫോറൻസിക് വിഭാഗത്തിൻ്റെ വിശദമായ റിപ്പോർട്ട് മലയാളമനോരമ പ്രസിദ്ധീകരിച്ചു. കൊലനടത്താൻ വന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ.. ഇവർ വന്നത് മുഖം മൂടി അണിഞ്ഞ് ആയുധങ്ങളുമായാണ്. ഇവർ ഗൂഢാലോചന നടത്തിയാണ് എത്തിയത്.. എതിർ സംഘത്തിൻ്റെ കൈയിലും ആയുധങ്ങൾ ഉണ്ടായിരുന്നു. പ്രതികളുടെ മൊബൈൽ ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇപ്പോൾ ഫോറൻസിക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

Leave a Reply