Sunday, November 24, 2024
HomeNewsKeralaഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന്. എ​ൻ​ഡി​എ​യി​ലെ ജ​ഗ്ദീ​പ് ധ​ൻ​ക​റും പ്ര​തി​പ​ക്ഷ​ മു​ന്ന​ണി​യി​ലെ മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യു​മാ​ണു ഉപരാഷ്ട്രപതി സ്ഥാ​നാ​ർ​ഥി​ക​ൾ. ധ​ൻ​ക​ർ വി​ജ​യം ഉറപ്പിച്ചു കഴിഞ്ഞു. 

പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. വോട്ടെടുപ്പ് പൂർത്തിയായാൽ ഉടൻ വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച വരെയാണ് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായി‍ഡുവിന്റെ കാലാവധി. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച മുതൽ ചുമതലയേൽക്കും. 

ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളാ​യ 788 പേ​രാ​ണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. നോ​മി​നേ​റ്റ് ചെയ്യപ്പെട്ട അം​ഗ​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ട്. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​ണു രാ​ജ്യ​സ​ഭ​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ. 

എ​ൻ​ഡി​എ ഇ​ത​ര ക​ക്ഷി​ക​ളാ​യ ബി​എ​സ്പി, വൈ​എ​സ്ആ​ർ​സി, ബി​ജെ​ഡി എ​ന്നി​വ​യു​ടെ പി​ന്തു​ണ ജ​ഗ​ദീ​പ് ധ​ൻ​ക​റി​നു​ണ്ട്. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലു​മാ​യി 36 എം​പി​മാ​രു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത് മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യ്ക്കു തി​രി​ച്ച​ടി​യാ​ണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് വോട്ടെടുപ്പിൽ നിന്ന്‌ വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments