പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരേ കേസ്, അറസ്റ്റിന് സാധ്യത

0
28

കൊച്ചി; ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ ഫെയ്സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.

ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. സിനിമാനടിയായ പരാതിക്കാരി 22നാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

താരത്തിനെതിരെ കേസ് എടുത്തതിന് പിന്നാലെ പരാതിക്കാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രം?ഗത്തെത്തി. താനാണ് ഇരയെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിടുകയായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. ചിത്രത്തിന്റെ വിജയാഘോഷത്തിന് ശേഷമാണ് ബന്ധം സ്ഥാപിക്കുന്നത്. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. അത് പുറത്തുവിടാന്‍ തയാറാണെന്നും വിജയ് ബാബു പറഞ്ഞു.

Leave a Reply