Friday, November 15, 2024
HomeNewsKeralaവിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകി; വാട്‌സ്ആപ്പ് ചാറ്റും ചിത്രങ്ങളും കൈമാറാൻ തയ്യാർ, പൊലീസ് മാധ്യമങ്ങളുമായി...

വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകി; വാട്‌സ്ആപ്പ് ചാറ്റും ചിത്രങ്ങളും കൈമാറാൻ തയ്യാർ, പൊലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുന്നു

യുവനടിയെ ബലാത്സംഗംചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഇന്ന് തന്നെ കോടതി പരിഗണിച്ചേക്കും. തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്ന് വിജയ് ബാബു ഹർജിയിൽ പറയുന്നു. സിനിമയിൽ അവസരം ലക്ഷ്യമിട്ടാണ് പരാതിക്കാരി അടുത്തത്. താനുമായി പരാതിക്കാരി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും ചിത്രങ്ങളും കൈമാറാൻ തയ്യാറാണെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കി. അതേസമയം പൊലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. തന്നെ അറസ്റ്റ് ചെയ്ത് പ്രശ്‌നം തീർക്കാനാണ് പൊലീസ് ശ്രമമെന്നും വിജയ് ബാബു പറഞ്ഞു. 

അതേസമയം കേസിൽ പ്രതിയായതോടെ വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച (24) ബെംഗളൂരു വഴി വിജയ് ബാബു യുഎഇയിലേക്കു പോയതായാണു വിവരം. കീഴടങ്ങാതെ നടനു മറ്റു വഴികളില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വിജയ് ബാബു നിയമത്തിനു വിധേയനായി കീഴടങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിജയ് ബാബുവിന്റെ പാസ്പോർട്ട്, യാത്രാ വിവരങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്. നിയമത്തിനു മുന്നിൽ വരികയെന്നതല്ലാതെ അദ്ദേഹത്തിന് മറ്റു വഴികൾ ഇല്ല.അന്വേഷണവുമായി അദ്ദേഹം സഹകരിക്കുകയാണ് ചെയ്യേണ്ടത്.വിജയ് ബാബുവിന്റെ വീട്ടിലും നോട്ടീസ് നൽകിയിട്ടുണ്ട്. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വാസ്തവമുണ്ടെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ മാത്രമല്ലാത്ത തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments