വിജയ് ബാബു ബുധനാഴ്ച കൊച്ചിയിലെത്തും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി

0
24

നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബു ബുധനാഴ്ചയെത്തും. വിജയ് ബാബു ബുധനാഴ്ച പുലര്‍ച്ചെയുള്ള ദുബായ്-കൊച്ചി വിമാനത്തില്‍ ടിക്കറ്റെടുത്തു. കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

ഇന്നു പുലര്‍ച്ചെ 3.20 ന് പുറപ്പെട്ട് രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ വിജയ് ബാബു വിമാന ടിക്കറ്റെടുത്തിരുന്നത്. ഈ ടിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ ടിക്കറ്റ് റദ്ദാക്കിയെന്നാണ് പൊലീസ് അറിയിച്ചത്.

എന്നാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് പകരം യാത്രാതീയതി മാറ്റുകയാണ് ചെയ്തതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എമിറേറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച രേഖകള്‍ വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Leave a Reply