യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണയിലാണ് ഒളിവില്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. പാസ്പോര്‍ട്ട് അടക്കം കേന്ദ്ര വിദേശകാര്യമന്ത്രാലയം റദ്ദാക്കിയതിനാല്‍ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണം ഉള്ളതിനാലാണ് ദുബായ് പൊലീസ് അതിന് തയ്യാറാകാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത തിങ്കളാഴ്ച നാട്ടിലെത്തുമെന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം വിമാന ടിക്കറ്റ് റദ്ദാക്കി വിജയ് ബാബു യാത്ര നീട്ടിവച്ചേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിമാനമിറങ്ങിയാല്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഏപ്രില്‍ 19നാണു ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്ന് ഹൈക്കോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.