Pravasimalayaly

മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രം നാട്ടിലെത്താൻ വിജയ്ബാബു, ഒരു മാസമായിട്ടും പിടികൂടാൻ കഴിയാതെ പൊലീസ്

യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി അനുവദിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്നാണു പ്രതിഭാഗത്തിന്റെ തീരുമാനം. ഹൈകോടതി ജാമ്യാപേക്ഷ തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിശോധിക്കാൻ വിജയ്ബാബു നിയമോപദേശം തേടിയിട്ടുണ്ട്.

കഴിഞ്ഞ മാസം 22നാണു യുവനടിയുടെ പരാതിയിൽ വിജയ്ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതി എവിടെ ഒളിച്ചാലും പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസ് ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാൻ കഴിഞ്ഞില്ല. നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്.

അറസ്റ്റ് ഉറപ്പായതോടെ വിജയ്ബാബുവിനു രാജ്യം വിടാൻ പൊലീസ് ബോധപൂർവം അവസരം ഒരുക്കിയെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാവുന്നത്. ഇതിനിടയിൽ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു ശ്രമിക്കുന്നുണ്ട്. 

Exit mobile version