വിജയ് ബാബു മെയ് 30 ന് കൊച്ചിയില്‍ എത്തുമെന്ന് അഭിഭാഷകന്‍,ടിക്കറ്റ് എടുത്തു; വിജയ് ബാബു യാത്രാ രേഖകള്‍ കോടതിയില്‍ ഹാജരാക്കി

0
26

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു മെയ് 30 ന് കൊച്ചിയില്‍ എത്തുമെന്ന് അഭിഭാഷകന്‍ കോടതിയില്‍. യാത്ര രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. നിലവില്‍ വിജയ് ബാബു ദുബായിലാണ്.

ഇന്ത്യയിലേക്ക് എത്തുന്നതിന്റെ ടിക്കറ്റെടുത്ത് ഹാജരാക്കാന്‍ വിജയ് ബാബുവിനോട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ താന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ തയ്യാറാണ് എന്ന് വിജയ് ബാബു അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി.

ഏപ്രില്‍ 24നാണ് വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്‍കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു.

Leave a Reply