വിജയ് ഹസാരെ ട്രോഫിയില്‍ യുപിയെ തകര്‍ത്ത് കേരളം. അഞ്ച് വിക്കറ്റ് നേട്ടത്തോടെ എസ്. ശ്രീശാന്തും, ബാറ്റിങ്ങില്‍ റോബിന്‍ ഉത്തപ്പയും(55 പന്തില്‍ 81), ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(83 പന്തില്‍ 76) നിറഞ്ഞാടിയപ്പോള്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തം.
ഉത്തര്‍പ്രദേശിനെതിരെ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ യുപി 49.4 ഓവറില്‍ 283 റണ്‍സിന് പുറത്തായി. ടോസ് നേടിയ കേരളം ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബൗളിങ്ങിലുടെയാണ് ശ്രീശാന്ത് യുപിയെ 300 കടത്താതെ പിടിച്ചുകെട്ടിയത്.
അവസാന മൂന്ന് ഓവറിലാണ് ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ യുപി അഭിഷേക് ഗോസ്വാമി(54), പ്രിയം ഗാര്‍ഗ്(57), അക്ഷദീപ് നാഥ്(68) എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.
ടൂര്‍ണമെന്റില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ കേരളം 34 റണ്‍സിന് വിജയിച്ചിരുന്നു.