Pravasimalayaly

വിജയ് മല്യയ്ക്ക് നാലു മാസം തടവ്, 2000 രൂപ പിഴ

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ മദ്യ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യക്കേസില്‍ തടവും പിഴയും. വിജയ് മല്യ നാലു മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും രണ്ടായിരം രൂപ പിഴ ഒടുക്കണമെന്നും സുപ്രീം കോടതി വിധിച്ചു. 

കോടതി ഉത്തരവുകള്‍ മറികടന്ന് മക്കളുടെ പേരിലേക്ക് നാലു കോടി ഡോളര്‍ കൈമാറിയതില്‍ വിജയ് മല്യ കുറ്റക്കാരനാണന്നു കോടതി കണ്ടെത്തിയിരുന്നു. ഈ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മല്ംയ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. 

കോടതി ഉത്തരവുകള്‍ ലംഘിച്ചു നടത്തിയ സ്വത്തു കൈമാറ്റം കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. 

ബാങ്കു തട്ടിപ്പു കേസില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ നിലവില്‍ ബ്രിട്ടിനലാണ്. 

Exit mobile version