ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് ആരാധകരെ ഹരം കൊള്ളിക്കുന്ന എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയതാണ് ടീസര്‍. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ടീസറിലുണ്ട്.
വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. കൂടാതെ ‘കൈതി’യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും സിനിമ പ്രേമികള്‍ കാത്തിരുന്ന സിനിമയാണ് മാസ്റ്റര്‍. കോളേജ് അധ്യാപകനായിട്ടാണ് വിജയ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. കൊവിഡ് പശ്ചാത്തലത്തിലാണ് റിലീസ് നീണ്ടു പോയത്