മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; വിനോദ് കാംബ്ലി അറസ്റ്റില്‍

0
65

ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിന്റെ ഭാര്യ തേജസ്വിയുടെ കാറിലാണ് കാംബ്ലിയുടെ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചത്.കാംബ്ലി താമസിക്കുന്ന ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റിന്റെ കോമ്പൗണ്ടില്‍ തന്നെയാണ് അപകടമുണ്ടായത്. കാംബ്ലിയുടെ കാര്‍ തേജസ്വിയുടെ കാറിലിടിച്ചശേഷം സമീപത്തെ മതിലിലുമിടിച്ചാണ് നിന്നത്. ഇതിനുശേഷം അപ്പാര്‍ട്ട്മെന്റിലെ വാച്ച്മാനുമായും ചില താമസക്കാരുമായും വാക്കേറ്റമുണ്ടാക്കുകയും ചെയ്തു.

ഇതിനുശേഷമാണ് ബാന്ദ്ര പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ തന്നെ ജാമ്യത്തില്‍ വിട്ടു.ഇന്ത്യയ്ക്കുവേണ്ടി പതിനേഴ് ടെസ്റ്റും 104 ഏകദിനങ്ങളും കളിച്ച താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ സഹപാഠി കൂടിയായ അമ്പതുകാരനായ കാംബ്ലി.

Leave a Reply