Saturday, November 23, 2024
HomeNewsKeralaവിഴിഞ്ഞം സമരവുമായി മുന്നോട്ടെന്ന് ലത്തീന്‍ അതിരൂപത, പ്രതിഷേധ സമരം ശക്തമാക്കാന്‍ വൈദികരുടെ യോഗത്തില്‍ തീരുമാനം

വിഴിഞ്ഞം സമരവുമായി മുന്നോട്ടെന്ന് ലത്തീന്‍ അതിരൂപത, പ്രതിഷേധ സമരം ശക്തമാക്കാന്‍ വൈദികരുടെ യോഗത്തില്‍ തീരുമാനം

വിഴിഞ്ഞം സമരവുമായി മുന്നോട്ടെന്ന് ലത്തീന്‍ അതിരൂപത. പ്രതിഷേധ സമരം ശക്തമാക്കാന്‍ വൈദികരുടെ യോഗത്തില്‍ തീരുമാനം. തുറമുഖ നിര്‍മാണം തടയണം എന്നതുള്‍പ്പടെയുള്ള ഏഴ് ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കും. ഭൂരിപക്ഷം ആവശ്യങ്ങളിലും തീരുമാനമായി എന്നത് വ്യാജ പ്രചാരണമാണ്. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് അഞ്ച് സെന്റും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ഉണ്ടാക്കണം. സമരവേദി വിഴിഞ്ഞത്ത് നിന്നും മാറ്റില്ലെന്നും വൈദികര്‍ വ്യക്തമാക്കി. വൈദികരുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്താനും ആലോചനയുണ്ട്. സര്‍ക്കാര്‍ ഉറപ്പുകള്‍ പ്രായോഗിക തലത്തില്‍ എത്തിയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.

വിഴിഞ്ഞത്ത് തീരശോഷണം ഉണ്ട്. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണം. സര്‍ക്കാര്‍ നടത്തിയ വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു. അതേസമയം മത്സ്യത്തൊഴിലാളികളുടെ സമരം 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിര്‍മാണം നടക്കുന്ന പ്രദേശത്തേക്ക് സമരക്കാര്‍ കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments