.
കുറിച്ചി
മഹാത്മാ അയ്യങ്കാളിയുടെ നവോത്ഥാന പ്രവർത്തന ചരിത്രത്തെ പഠന വിഷയമായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നു കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ആവശ്യപ്പെട്ടു.കേരളത്തിലെ നവോത്ഥാന നായകരിൽ പ്രധാനിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്നും അദ്ദേഹം പറഞ്ഞു. കുറിച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനു സോമന്റെ അധ്യക്ഷതയിൽ മോഡൽ സ്കൂൾ മുൻ പ്രിൻസിപ്പൽ ടി എസ് സലിം മുഖ്യപ്രസംഗം നടത്തി. ആർ രാജഗോപാൽ, ടി എസ് സാബു, കെ സി വിൻസെന്റ്, അരുൺ ബാബു, എ കെ അബിളിക്കുട്ടൻ, പി വി ജോർജ്, മോട്ടി കാവനാടി,ഷിബു കുറ്റിക്കാട്ട്, നിജു വാണിയപ്പുരയ്ക്കൽ, സാബു പാലക്കളം, ഉണ്ണി മറ്റത്തിൽ, പുഷ്പൻ എസ് എന്നിവർ പ്രസംഗിച്ചു.