ചങ്ങനാശേരി :കേന്ദ്രഗവണ്മെന്റ് അടക്കം എല്ലാ ഏജൻസികളുടെയും അന്തിമാനുമതിക്കുശേഷമേ സിൽവർ ലൈനിനുവേണ്ടി കല്ലിടുവാൻ അധികാരമുള്ളുവെന്നു കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു. ഇപ്പോൾ നിയമവിരുദ്ധമായ നടപടിയാണ് കെ റെയിൽ കാര്യത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യഭൂമിയിൽ പോലീസിനെ ഉപയോഗിച്ച് കെ റെയിൽ കല്ലിടുന്നതിൽ പ്രധിഷേധിച്ചു സംസ്ഥാന വ്യാപകമായി നടന്ന പ്രധിഷേതജ്വാല തെങ്ങണയിൽ ഉത്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ സൈന തോമസ്, ടി ജെ ജോണിക്കുട്ടി,ഡി സുരേഷ്, ജോണിക്കുട്ടി പുന്നാശ്ശേരി,, ബാബു സെബാസ്റ്റ്യൻ,ജിജി ഇയ്യാലിൽ, സെലിൻ ബാബു, ബിൻസി ബിനോയ്,ബേബിച്ചൻ അഞ്ചെക്കര എന്നിവർ പ്രസംഗിച്ചു.