Pravasimalayaly

പാലക്കാട് ഡി സി സി പ്രസിഡന്റ്‌ സ്‌ഥാനം രാജിവെച്ച് വി കെ ശ്രീകണ്ഠൻ എം പി : എം പി എന്ന നിലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇരട്ട പദവി ഒഴിവാക്കുവാനാണ് രാജി എന്നും വിശദീകരണം

പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവച്ചതായി വി.കെ ശ്രീകണ്ഠന്‍ എം.പി അറിയിച്ചു. എം.പി എന്നനിലയില്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടപടി. രാജിക്കത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചു. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും
പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും പ്രവര്‍ത്തകരോടൊപ്പം മുന്‍നിര പ്രവര്‍ത്തനങ്ങളിലുണ്ടാകുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞൂ.

കോണ്‍ഗ്രസിനേറ്റ ക്ഷീണത്തിലും വിജയത്തിലും തനിക്ക ഉത്തരവാദിത്തമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തെന്ന ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളി ഏറ്റെടുത്ത് പ്രവര്‍ത്തി്കകും. ഇരട്ട പദവി ഒഴിവാക്കാനാണ് രാജിയെന്നും വിശദീകരിച്ചു. എം.പിയായ ശേഷം അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്നും പുനഃസംഘടന വരുന്നത് വരെ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിനു മുന്‍പ് പാലക്കാട് ഡി.സി.സിയിലുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ഇടപെട്ടിരുന്നു. എ.വി ഗോപിനാഥ് ഉയര്‍ത്തിയ വിമത പ്രശ്‌നം സുധാകരന്‍ ഇടപെട്ട് പരിഹരിച്ചുവെങ്കിലും തൃത്താലയില്‍ അടക്കം പാര്‍ട്ടിക്ക് തോല്‍വി നേരിടേണ്ടി വന്നിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം പ്രശ്‌ന പരിഅാരമുണ്ടാകുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

അതിനിടെ, തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ എ.ഐ.സി.സി കമ്മിറ്റി സംസ്ഥാന നേതാക്കളും ജനപ്രതിനിധികളുമായി കൂടിക്കാഴ്ച തുടങ്ങി. ഓണ്‍ലൈനിലാണ് കൂടിക്കാഴ്ച

Exit mobile version