Sunday, October 6, 2024
HomeNewsKeralaപിണറായി വിജയനുള്ള ഷോക്ക് ട്രീറ്റ്മെൻറായി തൃക്കാക്കര മാറ്റണം: വി.എം.സുധീരൻ

പിണറായി വിജയനുള്ള ഷോക്ക് ട്രീറ്റ്മെൻറായി തൃക്കാക്കര മാറ്റണം: വി.എം.സുധീരൻ

കൊച്ചി:കെ റെയിലുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയനുള്ള ഷോക്ക് ട്രീറ്റ്മെൻറായി തൃക്കാക്കരയിലെ ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്ന് UDF സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ പറഞ്ഞു. കെ.എസ് .ആർ ടി സിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാത്തവരാണ് കെ. റെയിൽ നടപ്പിലാക്കാൻ നോക്കുന്നത്. മൂലമ്പിള്ളിയിലെ 320 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പറ്റാത്തവരാണ് കെ റെയിലിനായി 20000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിടി ഉയർത്തിയ മൂല്യാദിഷ്ടിത രാഷ്ട്രീയത്തിൻ്റെയും ജനപക്ഷ രാഷ്ട്രീയത്തിൻ്റെയും സന്ദേശ വാഹകയാവാൻ ഉമക്ക് സാധിക്കും. ഇടതുപക്ഷം മൂല്യങ്ങൾ കൈവിട്ട് അവസരവാദപരമായി മുന്നോട്ട് പോകുമ്പോൾ ഉമ തോമസ് അതിനെതിരെയുള്ള തിരുത്തൽ ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഉമയുടെ വിനയപൂർവ്വവും പക്വതയോടെയും ഉള്ള പ്രതിക്കണങ്ങൾ കാണുമ്പോൾ തന്നെ മനസിലാവും പ്രതിസന്ധികൾക്കിടയിൽ പി ടി നേടിയ ഭൂരിപക്ഷം ഉമ വർധിപ്പിക്കുമെന്ന് .

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments