എയര്‍ഇന്ത്യയില്‍ സ്വയംവിരമിക്കല്‍; പുതിയ പ്രഖ്യാപനവുമായി ടാറ്റാ ഗ്രൂപ്പ്

0
84

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യയില്‍ സ്വയംവിരമിക്കല്‍ പ്രഖ്യാപിച്ചു. 55 വയസ് കഴിഞ്ഞവര്‍ക്കോ 20 വര്‍ഷം സര്‍വീസുള്ളവര്‍ക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ഇന്ത്യ വിആര്‍എസ് ഏര്‍പ്പെടുത്തിയത്.

വിആര്‍എസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിആര്‍എസിന് അപേക്ഷിക്കുന്നതിന് ചില വിഭാഗം ജീവനക്കാരുടെ പ്രായപരിധിയിലും ഇളവ് വരുത്തിയിട്ടുണ്ട്. ചില ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും മറ്റു വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും 40 കഴിഞ്ഞാല്‍ വിആര്‍എസിന് അപേക്ഷിക്കാവുന്നതാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. കരാര്‍ ജീവനക്കാര്‍ക്ക് വിആര്‍എസ് ബാധകമല്ല.

ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 31 വരെ വിആര്‍എസിന് അപേക്ഷിക്കുന്നവര്‍ക്കാണ് പ്രത്യേക ധനസഹായം നല്‍കുന്നത്. ഒറ്റ തവണ ആനുകൂല്യത്തിന് പുറമേ മറ്റു ബെനഫിറ്റുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply