സംസ്ഥാനത്ത് പോളിങ് തുടരുന്നു. സംസ്ഥാനത്ത് 17. 07 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്മാര് 18.09, സ്ത്രീകള്‍ 14.17, ട്രാന്‍സ്ജെന്‍ഡര്‍ 3.46 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനാല്‍ പരാവധി ആയിരം പേര് വരെയാണ് ഒരു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുക. കേരള ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ അനുവദിക്കപ്പെട്ട തെരഞ്ഞെടുപ്പ് ആണ് ഇത്. 15,000 ത്തോളം പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.
മാവോയിസ്റ്റ് ഭീഷണി തുടരുന്ന പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒന്‍പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണി വരെ മാത്രമായിരിക്കും വോട്ടെടുപ്പ്.
കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 59,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്