ന്യൂഡല്‍ഹി
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം, തമിഴ്‌നാട്, പഞ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചരിയിലും വോട്ടിംഗ് അവസാനിക്കുമ്പോള്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടന്നപ്പോള്‍ ആസാമില്‍ മൂന്നു ഘട്ടമായും ബംഗാളില്‍ എട്ടു ഘട്ടമനായുമാണ് തിരഞ്ഞെടുപ്പു സംഘടിപ്പിച്ചത്. കേരളത്തില്‍ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കേരളം 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട് 65.11 ശതമാനവും പുതുച്ചേരിയില്‍ 77.90 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്നാംഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ആസാമില്‍ 80 ശതമാനവും 77.68 ശതമാനം പോളിംഗും രേഖപ്പെടുത്തി.
കേരളത്തിലെ കണക്കെടുക്കുമ്പോള്‍ 73.58 ശതമാനം പോളിംഗാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പോള്‍ ചെയ്ത ജില്ല കോഴിക്കോടും ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ടയിലുമാണ്. സംസ്ഥാനത്ത് ഉച്ചവരെ കടുത്ത ചൂടും ഉച്ചക്കു ശേഷം പലയിടങ്ങളിലും വ്യാപകമായ മഴയും രേഖപ്പെടുത്തിയിരുന്നു എന്നാല്‍ ഇവയെല്ലാം അവഗണിച്ചാണ് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തിയത്. പലയിടങ്ങളില്‍ കള്ളവോട്ട് ചെയ്തെന്ന പരാതികളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ സങ്കര്‍ഷവംു റിപ്പോര്‍ട്ടു ചെയ്തു.
തിരുവനന്തപുരം 69.77%, കൊല്ലം 72.66%, പത്തനംതിട്ട 66.94%, ആലപ്പുഴ 74.59%, കോട്ടയം 71.70%, ഇടുക്കി 70.31%, എറണാകുളം 73.80%, തൃശൂര്‍ 73.59%, പാലക്കാട് 76.11%, മലപ്പുറം 70.41%, കോഴിക്കോട് 78.26%, വയനാട് 74.68%, കണ്ണൂര്‍ 77.68%, കാസര്‍കോട് 74.65% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ് ശതമാനം.
ആസാം മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിംഗാണ് രേഖപ്പെടുത്തുന്നത്. 126 നിയമസഭാമണ്ഡലങ്ങളിലേക്ക് മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പു നടന്നത് മാര്‍ച്ച് 27-ന് നടന്ന 47 മണ്ഡലങ്ങളിലും ഏപ്രില്‍ ഒന്നിന് നടന്ന രണ്ടാംഘട്ടത്തില്‍ 39 മണ്ഡലങ്ങളിലേയും ആറിന് 40 മണ്ഡലങ്ങലിലേക്കും തിരഞ്ഞെടുപ്പു നടന്നു. മൂന്നാംഘട്ടത്തില്‍ മൂന്ന് ജില്ലകളില്‍ ഉള്‍പ്പെടെ 12 ലോവര്‍ അസം ജില്ലകളില്‍ 40 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 11,401 പോളിംഗ് സ്റ്റേഷനുകളിലായി 79 ലക്ഷത്തിലധികം വോട്ടര്‍മാരാണുള്ളത്. 25 വനിതാ സ്ഥാനാര്‍ത്ഥികളടക്കം 337 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കാന്‍ ജനം ഏഴു മണി മുതല്‍തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തി. ബിജെപി നയിക്കുന്ന എന്‍ഡിഎയും കോണ്‍ഗ്രസും തമ്മില്‍ 20 മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടമാണ് നടന്നത്. മൂന്നാം കക്ഷിയായി ഈ മണ്ഡലങ്ങളില്‍ ആസാം ജതിയ പരിഷത്ത് (എജെപി) ആണ് മൂന്നാം കക്ഷിയായി നിലകൊള്ളുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 നിയോജകമണ്ഡലങ്ങളില്‍ ബിജെപി 11 സീറ്റുകളും കോണ്‍ഗ്രസിന് 11 സീറ്റുകളും എയുയുഡിഎഫ് 6 ഉം ബിപിഎഫ് 8 ഉം എജിപി 4 ഉം നേടിയത്.
തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു സമയം അവസാനിക്കെ 65.11 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 234 മണ്ഡലങ്ങളിലായി 88,000 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ബിജെപിയും പിഎംകെയുമായി ചേര്‍ന്ന സഖ്യത്തിലാണ് എഐഎഡിഎംകെ മത്സരിച്ചത്. ഡിഎംകെ കോണ്‍ഗ്രസിനും വിസികെയ്ക്കും സിപിഐ, സിപിഎം, ഐയുഎംഎല്‍ എന്നിവരെയും മറ്റു ചില ചെറുകക്ഷികളെയും കൂടെ ചേര്‍ത്തിട്ടുണ്ട്. മുന്നാം മുന്നണിയായിട്ടാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശരത്കുമാറിന്റെ എസ്എംകെ യും കമലിനൊപ്പമായിരുന്നു. ടിടിവി ദിനകരന്റെ എഎംഎംകെ നാലാം മുന്നണിയായി വിജയകാന്തിന്റെ ഡിഎംഡികെയ്ക്കും ഒവൈസിയുടെ എഐഎംഎഐഎമ്മുമായും സഖ്യം ചേര്‍ന്നിരിക്കുന്നു. സീമാന്റെ നാം തമിഴര്‍ തനിച്ചാണ് 234 മണ്ഡലങ്ങളിലും ഒറ്റപ്പാര്‍ട്ടിയായി മത്സരിക്കുന്നു.
കേന്ദ്രഭരണ പ്രദേശമായ പുച്ചേരിയിലെ 30 നിയോജകമണ്ഡലങ്ങളിലും വോട്ടിംഗ് പൂര്‍ത്തിയായി. 77.90 ശതമാനമാണ് പുതുച്ചേരിയില്‍ രേഖപ്പെടുത്തിയ പോളിംഗ്. 30 മണ്ഡലങ്ങളിലെ അഞ്ചു മണ്ഡലങ്ങള്‍ സംവരണാടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടുള്ളത്. പുതുച്ചേരിയില്‍ ആകെ 10,04,507 വോട്ടര്‍മാരാണുള്ളത്. 324 സ്ഥാനാര്‍ത്ഥികളാണ് പുതുച്ചേരിയില്‍ ജനവിധി തേടിയത്.
ബംഗാളില്‍ മൂന്നാംഘട്ട വോട്ടിംഗ് പൂര്‍ത്തിയാകുമ്പോള്‍ ഇന്ന് രേഖപ്പെടുത്തിയത് 77.68 ശതകമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. മൂന്നാംഘട്ട്ത്തില്‍ 31 മണ്ഡലങ്ങളിലേക്കായി 205 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. 31 മണ്ഡലങ്ങളിലെ 78,52,425 വോട്ടര്‍മാര്‍ക്കായി 10,871 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. മെയ് രണ്ടിനാണ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍.