സി.പി.ഐ.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ് താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാനെന്ന് :വി.ടി ബല്‍റാം എം.എല്‍. എ

0
55

പാലക്കാട്: വയനാടിന്റെ ജനപ്രതിനിധിയായത് കൊണ്ട് രാഹുല്‍ ഗാന്ധിയെ ‘ഊരുമൂപ്പന്‍’ എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ് താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാനെന്ന് വി.ടി ബല്‍റാം എം.എല്‍. എ
ആദിവാസികള്‍ക്കിടയില്‍ നിന്നും വന്നവര്‍ ഞങ്ങളെ പഠിപ്പിക്കേണ്ടെന്ന എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരായിരുന്നു വി.ടി ബല്‍റാമിന്റെ വിമര്‍നം.
താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്റെ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ക്ലാസെടുക്കാറുള്ള സി.പി.ഐ.എം പക്ഷ വയറ്റിപ്പിഴപ്പ് ജീവികള്‍ ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ലെന്നും ബല്‍റാം പരിഹസിച്ചു.സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പന്‍ എന്നതൊക്കെ ഇന്നും അധിക്ഷേപകരമായിരിക്കാമെന്നും ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവര്‍ നടന്നോട്ടെ. എന്നാല്‍ ചിന്തിക്കുന്ന കേരളത്തിന് അത്തരം ഐഡന്റിറ്റികളോട് പൂര്‍ണമായി ഐക്യപ്പെടാന്‍ കഴിയുന്നുണ്ട് എന്നത് തന്നെയാണ് പ്രതീക്ഷയെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടിക്ക് എതിരെയായിരുന്നു താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്റെ വിവാദ പരാമര്‍ശം. ആദിവാസി ഗോത്രക്കാരില്‍ നിന്ന് വന്നവര്‍ തിരൂര്‍ക്കാരെ പഠിപ്പിക്കേണ്ടെന്നും ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നുമാണ് വി. അബ്ദുറഹ്മാന്‍ പറഞ്ഞത്.
തിരൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ച് ഇടത് എം.എല്‍.എ അബ്ദുറഹ്മാനും മുസ്ലിം ലീഗ് എം.എല്‍.എ സി. മമ്മൂട്ടിയും തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.സര്‍ക്കാര്‍ തിരൂര്‍ മണ്ഡലത്തെ അവഗണിക്കുന്നെന്നായിരുന്നു സി. മമ്മൂട്ടി നേരത്തെ ആരോപിച്ചത്

Leave a Reply