തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബെന്‍സ് കാര്‍ വേണമെന്ന് രാജ്ഭവന് രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടി.വിവിഐപി പ്രോട്ടോകോള്‍ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ തുടങ്ങും. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കും. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചര്‍ച്ച.
നേരത്തെ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച എന്നിവയുണ്ടായാല് ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നാണ് ആവശ്യം.