തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം താരം ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് ആവേശോജ്ജ്വല സ്വീകരണം നല്‍കി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശ്രീജേഷ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചു.ഇന്നലെ രാവിലെ 9.45ന് സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിയെ ശ്രീജേഷ് കണ്ടത്. ഒളിമ്പിക്‌സ് മെഡല്‍ മുഖ്യമന്ത്രിയെ കാണിച്ചു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഒപ്പിട്ട ശ്രീജേഷിന്റെ ജഴ്‌സി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും ഒപ്പം ഉണ്ടായിരുന്നു. ശ്രീജേഷിനു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഇന്ത്യന്‍ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവന ശ്രീജേഷിനുണ്ടെന്നും ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ ശ്രീജേഷിനെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ സ്വീകരണത്തിനായി ജഗതിയിലെ പൊതുവിദ്യാഭ്യാസ ഓഫിലേക്ക് തുറന്ന ജീപ്പില്‍ ആനയിച്ചു.തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് സംഭാവന നല്‍കിയ കായികതാരങ്ങളുടെ ജീവിത ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വിജയക്കൊടി പാറിച്ച കായിക താരങ്ങളുടെ ത്യാഗവും ആത്മസമര്‍പ്പണവും കഠിന പ്രയത്‌നവും കുട്ടികള്‍ക്ക് ആവേശം പകരുമെന്നും പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും ചെയ്തു. ഫയലുകള്‍ നീങ്ങുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്നും വിമരമിച്ചശേഷം എന്തെങ്കിലും ആവശ്യവുമായി ഓഫീസിലെത്തുമ്പോഴേ അതിന്റെ വിഷമം മനസിലാവുകയുള്ളൂ എന്നും മന്ത്രി വിമര്‍ശിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജോയിന്റ്് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയ ഉത്തരവ് ശ്രീജേഷിന് മന്ത്രി നല്‍കി. വിദ്യാഭ്യാസ വകുപ്പിന്റെയും ജീവനക്കാരുടെയും വിവധ സര്‍വ്വീസ് സംഘടനകളുടെയും ആദരവും ശ്രീജേഷ് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. പാതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതിന്‌ശേഷം ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു.ആസ്‌ട്രോ ടര്‍ഫ് വേണമെന്ന് ശ്രീജേഷ്തിരുവനന്തപുരം: വിദ്യാലയങ്ങളിലേക്ക് ഹോക്കി പരിശീലനം എത്തിയാല്‍ മാത്രമേ ഹോക്കിയെ കൂടുതല്‍ ജനകീയമാക്കാനാകൂവെന്ന് ഒളിമ്പിയന്‍ പി.ആര്‍.ശ്രീജേഷ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി ചുമതല ഏറ്റെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ആധുനിക ആസ്‌ട്രോ ടര്‍ഫുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പരിശീലനം നല്‍കാനാകൂ. നിലവില്‍ തിരുവന്തപുരം ജി.വി.രാജ, കൊല്ലം എന്നിവിടങ്ങളില്‍ ആസ്‌ട്രോ ടര്‍ഫുകളുണ്ട്. സംസ്ഥാനത്തെ മൂന്ന് സോണുകളായി തിരിച്ച് ടര്‍ഫുകള്‍ ഉണ്ടാക്കാനാണ് ആലോന. എല്ലാ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നല്ല പരിശീലനം നല്‍കാനാകും. അതുവഴി മികച്ച ഹോക്കി താരങ്ങളെ രാജ്യത്തിന് സംഭാവന നല്‍കാനാകുമെന്നും ശ്രീജേഷ് പറഞ്ഞു