പുത്തന്‍ ഫീച്ചറുകളും പുതുമയുമായി വാട്‌സ്ആപ്. ഇക്കുറി ഉണ്ടാക്കിയിട്ടുള്ളത് മൂന്നു പ്രധാന സവിശേഷതകളാണ്.
ഇതില്‍ ഏറ്റവും പ്രധാനമാണ് കസ്റ്റം വാള്‍പേപ്പര്‍. വാട്‌സ്ആപ്പ് ചാറ്റുകളുടെ പശ്ചാത്തലം മാറ്റാമെങ്കിലും ഇതുവരെ ഓരോ ചാറ്റുകള്‍ക്കും പ്രത്യേകം ബാക്ഗ്രൗണ്ട് ക്രമീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ പുത്തന്‍ അപ്‌ഡെയ്റ്റിന്റെ ഭാഗമായി ഇനി ഓരോ ചാറ്റുകള്‍ക്കും പ്രത്യേകം ബാക്ഗ്രൗണ്ട് ക്രമീകരിക്കാം. കസ്റ്റം വാള്‍പേപ്പറുകള്‍ കൂടാതെ ലൈറ്റ്, ഡാര്‍ക്ക് മോഡലുകളിലേക്ക് വാള്‍ പേപ്പറുകള്‍, ചിത്രങ്ങള്‍ ചേര്‍ന്ന ബാക്ഗ്രൗണ്ട് ഗാലറിയും വാട്‌സ്ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
വാട്‌സ്ആപ്പില്‍ എത്തിയ മറ്റൊരു ഫീച്ചര്‍ ആണ് സ്റ്റിക്കര്‍ സെര്‍ച്ച്. ഇനി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സ്റ്റിക്കറുകളും സെര്‍ച്ച് ചെയ്‌തെടുക്കാം.
ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്ക് ആണ് മറ്റൊരു പുത്തന്‍ ഫീച്ചര്‍.. അറബിക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ്, ടര്‍ക്കിഷ് എന്നീ ഒന്‍പത് ഭാഷകളിലായി പ്രാദേശിക വാക്കുകള്‍ ഉള്‍പ്പെടെ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്ക് ലഭ്യമാണ്.
കഴിഞ്ഞമാസം തനിയെ അപ്രത്യക്ഷമാകുന്ന മെസ്സേജുകള്‍ എന്നൊരു ഫീച്ചറും വാട്‌സ്ആപ്പില്‍ എത്തിയിരുന്നു. ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയതിന് ശേഷം ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസ്സേജുകള്‍ ഏഴു ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും. വ്യക്തിഗത ചാറ്റുകളില്‍ അയക്കുന്ന വ്യക്തിക്ക് തനിയെ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാമെങ്കില്‍ ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തില്‍, അഡ്മിന് മാത്രമേ ഈ സംവിധാനം ഓണ്‍ ചെയ്യാന്‍ സാധിക്കൂ. ഏഴു ദിവസത്തിന് ശേഷം ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷനില്‍ അയച്ച സന്ദേശം മാത്രമേ അപ്രത്യക്ഷമാവൂ. അതിന്റെ മറുപടി സന്ദേശങ്ങള്‍ അപ്പോഴും ചാറ്റ്‌ബോക്‌സില്‍ കാണിക്കും. ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷന്‍ ഓണാണെങ്കില്‍ ഏഴ് ദിവസത്തിന് ശേഷം മീഡിയ ഫയലുകളും ഇല്ലാതാക്കപ്പെടും. പക്ഷെ നിങ്ങള്‍ ഓയൂട്ടോമാറ്റിക്ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓണാക്കിയിട്ടുണ്ടെങ്കില്‍, ഈ മീഡിയ ഫയലുകള്‍ ഫോണിന്റെ ഗാലറിയിലുണ്ടാകുമെന്ന പ്രത്യേകതയും ഉണ്ട്.