Pravasimalayaly

കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ മാതൃകയായി വി ഹെല്പ് ഓമല്ലൂർ


കുറുപ്പന്തറ

വി. ഹെൽപ്പ് ഓമല്ലൂർ എന്ന സംഘടന,” ധാനധർമ്മം ആരെയും ദരിദ്രനാക്കുകയില്ല”. എന്ന സന്ദേശവുമായി പ്രവാസികളും നാട്ടുകാരും ചേർന്ന് നടത്തുന്ന ചാരിറ്റി പ്രവർത്തനം നാടിന് പുതിയ മാതൃകയാവുന്നു. കോവിഡ് പ്രതിസന്ധിയിൽ ദാരിദ്രം അനുഭവിക്കുന്ന നൂറ്റിപത്ത് കുടുംബങ്ങളിലേക്ക് ഭക്ഷ്യ കിറ്റ് വിതരണവും നിർധന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ,തുവാനിസ കോവിഡ് കെയർ സെന്ററിലേക്ക് ഫ്രൂട്ട്സും വിതരണം ചെയ്തു.


സംഘടന വൈസ് പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ജേക്കബ് കൊല്ലം പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടത്തുരുത്തി MLA Adv. മോൻസ് ജോസഫ് ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘടാനം ചെയ്തു

നിർധന കുടുംബങ്ങൾക്ക് ഉള്ള സാമ്പത്തിക സഹായവും തൂവാനിസ കോവിഡ് കെയർ സെന്ററിലേക്ക് ഉള്ള ഫ്രൂട്ട്സ് വിതരണം , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കോമളവല്ലി രവീന്ദ്രനും, കിറ്റ് വിതരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നാട്ടുകാരനും സംവിധായകനും നടനുമായ ശ്രീ ദിലീഷ് പോത്തനും ചേർന്ന് നിർവ്വഹിച്ചു.

വാർഡ് മെമ്പർമാരായ ശ്രീ. ചാക്കോ മത്തായി, ബിജു കൊണ്ടുക്കാല, വി. ഹെൽപ്പ് ഭാരവാഹികളായ വിൽസൻ താന്നിക്കൽ, സിജു കൊണ്ടാടിയിൽ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റും പ്രവാസിയുമായ ബൈജു പഴയിടം, വിനീത് തെക്കേവട്ടപ്പറമ്പിൽ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

Exit mobile version