നാളെയും മറ്റെന്നാളും സംസ്‌ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ഏറെ വര്‍ധനവുണ്ടായതായി പഠനറിപ്പോര്‍ട്ട്

0
32

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ഏറെ വര്‍ധനവുണ്ടായതായി പഠനറിപ്പോര്‍ട്ട്. ഇതേ പ്രവണത തുടരുകയാണെങ്കില്‍ സമീപഭാവിയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് പ്രകൃതിദുരന്തങ്ങള്‍ ഗുരുതരമായി ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്ന് വിഷയത്തില്‍ പഠനം നടത്തിയ വിദഗ്ധസംഘം മുന്നറിയിപ്പ് നല്‍കി.

Leave a Reply