Pravasimalayaly

ലോകായുക്തയെ ജലീല്‍ ലക്ഷ്യമിടുന്നതിനു പിന്നിലെന്ത്; കേരളാ കോണ്‍ഗ്രസ് എം- ശകത്മായി പ്രതികരിക്കണമെന്ന ആവശ്യമുയരുന്നു.

കോട്ടയം: ലോകായുക്ത സിറിയക് ജോസഫിനെ ലക്ഷ്യമിട്ട് മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ രംഗത്തിറങ്ങിയതിന്റെ ഉദ്ദേശ്യം എന്ത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ലോകായുക്തയെ വട്ടമിട്ട് പിടിച്ചിരിക്കയാണ് ഡോ. കെ.ടി ജലീല്‍.  ബന്ധു നിയമന വിവാദത്തില്‍ ജലീലിനെതിരേ  ലോകായുക്ത നടപടിയെടുത്തതാണ് ജലീലിനെ പ്രകോപിപ്പിച്ചതെന്ന് ഉറപ്പ്. എന്നാല്‍ ജസ്റ്റീസ് സിറിയക് ജോസഫിന്റെ  പേര് പരാമര്‍ശിക്കാതെ തന്നെയും എന്നാല്‍ വ്യക്തമായ സൂചടനകള്‍ നല്കിക്കൊണ്ടുമുള്ള പോസ്റ്റാണ് രണ്ട് ദിവസങ്ങളിലും പുറത്തുവന്നത്. ജലീലീന്റെ നിലപാടിനെ ഇടതു മുന്നണി പിന്തുണച്ചില്ലെങ്കിലും തള്ളിപ്പറഞ്ഞിട്ടില്ല. സിപിഐ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിച്ചത്.
ഇടതു പക്ഷത്തെ തന്നെ പ്രധാന കക്ഷിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്നറിയാന്‍ കാത്തിരിക്കയാണ് പൊതുജനം. ലോകായുക്തയ്‌ക്കെതിരേ ജലീല്‍ സ്വീകരിച്ച നിലപാടിനെ കേരളാ കോണ്‍ഗ്രസ് തള്ളിപ്പറയണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികറണം നടത്തിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഇടതു മുന്നണിയുടെ തീരുമാനപ്രകാരമാണോ ഇത്തരമൊരു പ്രസ്താവന ജലീല്‍ നടത്തിയിട്ടുള്ളതെന്നു പരിശോധിക്കണമെന്നാണ കേരളാ കോണ്‍ഗ്രസ് അണികളില്‍ നിന്നുതന്നെ ഉയരുന്ന ആവശ്യം. രൂക്ഷമായആരോപണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരേ രൂക്ഷമായ ആരോപണങ്ങളുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ ഡോ.കെ.ടി ജലീല്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ ആരോപണം. മഹാത്മാഗാന്ധിയുടെ കൈയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കൈയില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നതെന്ന മുഖവുരയോടെയാണ് ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും കെ.ടി ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു. .മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താന്‍ കഴിയാതെ പത്തി മടക്കി പിന്‍വാങ്ങിയപ്പോഴാണ് പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കരിനെ അസ്ഥിരപ്പെടുത്താനാണു യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നിയമം കേരളത്തില്‍ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങള്‍ കല്‍പ്പിക്കില്ല.2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബര്‍ 14 ന് വൈസ് ചാന്‍സലര്‍ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാന്‍ കടകളില്‍ പോലും കിട്ടും. ‘ജാഗരൂഗരായ’ കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. ‘പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍” എന്നല്ലേ പ്രമാണം. അതിനു ഞാന്‍ നിമിത്തമായി എന്നു മാത്രം എന്നുപറഞ്ഞാണ് ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ലോകായുക്തയെ ലക്ഷ്യമാക്കിയുള്ള കെ.ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇടതുമുന്നണിക്ക് തന്നെ ബാധ്യതയാകുകയാണ്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും ഉള്‍പ്പെടുന്ന സമിതിയാണ് ലോകായുക്തയെ നിയമിക്കുന്നത്. അത്തരത്തില്‍ നിയമനം നടത്തിയ ആള്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നത് സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതിന് തുല്യമാണ്. ജലീലിന്റെ ഫേസ് ബുക്ക് ആക്ഷേപത്തിന് മറുപടി നല്‌കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനു പിന്നാലെ ഐസ്‌ക്രീംകേസില്‍ മുസ്‌ളീം ലീഗ് നേതാന് കുഞ്ഞാലിക്കുട്ടിയിടെ വിധിന്യായവും എംജി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ.ജാന്‍സി ജെയിംസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും കെ.ടി ജലീല്‍ പോസ്റ്റ് ചെയ്തു.

Exit mobile version