ഉപയോക്താക്കള്‍ ഏറെയുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. നിരവധി പുതിയ സവിശേഷതകള്‍ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വാട്ട്‌സ്ആപ്പ് നീട്ടുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ അയക്കുന്ന ഏത് സന്ദേശവും ഒരു നിശ്ചിത സമയത്തിനുള്ളില്‍ മാത്രമെ ഡിലീറ്റ് ചെയ്യാന്‍ കഴിയുകയുള്ളു.
നിലവില്‍ ഈ സമയപരിധി ഒരു മണിക്കൂര്‍ എട്ട് മിനിറ്റാണ്. ഇത് രണ്ട് ദിവസവും 12 മണിക്കൂറുമാക്കുമെന്നാണ് വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രൂപ്പുകളിലേക്കൊ വ്യക്തികള്‍ക്കൊ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഇതോടെ കൂടുതല്‍ സമയം ലഭിക്കും. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ ആ സ്ഥാനത്ത് “This message was deleted” എന്നായിരിക്കും വരിക.
വാട്ട്സ്ആപ്പിന്റെ ബീറ്റ് വേര്‍ഷന്‍ 2.22.410 ലായിരിക്കും ഈ സവിശേഷത ലഭ്യമാകുക. പിന്നീട് എല്ലാ വേര്‍ഷനിലും ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആദ്യമായിട്ടല്ല സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി വാട്ട്സ്ആപ്പ് നീട്ടുന്നത്. ആദ്യം സമയപരിധി ഏഴ് മിനിറ്റുകളായിരുന്നു.
ഇത് ഒരു മണിക്കൂറായി ഉയര്‍ത്തിയത് 2018 ലാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഈ സമയപരിധി ഏഴ് ദിവസമാക്കാന്‍ വാട്ട്സ്ആപ്പ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കമ്പനി ഈ തീരുമാനം ഉപേക്ഷിച്ചതായാണ് മനസിലാകുന്നത്. രണ്ടര ദിവസത്തെ പുതിയ കാലാവധി അന്തിമമാണൊ എന്നതില്‍ സ്ഥിരീകരണങ്ങള്‍ ഇല്ല.