Monday, July 1, 2024
HometechnologyMobileവാട്ട്സ്ആപ്പ് വോയ്‌സ് മെസേജിനിടെ തടസ്സം വന്നാലും ഇനി പ്രശ്‌നമില്ല; കിടിലന്‍ ഫീച്ചര്‍ ഉടന്‍

വാട്ട്സ്ആപ്പ് വോയ്‌സ് മെസേജിനിടെ തടസ്സം വന്നാലും ഇനി പ്രശ്‌നമില്ല; കിടിലന്‍ ഫീച്ചര്‍ ഉടന്‍

വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡുചെയ്യുന്നതും അയയ്ക്കുന്നതും വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് ആപ്പില്‍ ഉടന്‍ ലഭ്യമാവും. വാട്‌സ് ആപ്പില്‍ ലഭ്യമായ ഏറ്റവും ഉപകാരപ്രദമായ ഫീച്ചറുകളില്‍ ഒന്നാണ് വോയ്‌സ് മെസേജ് അയക്കാനുള്ള ഫീച്ചര്‍. ഫീച്ചര്‍ ഉപകാരപ്രദമാണെങ്കിലും ഒരു ചെറിയ പ്രശ്‌നം നിലനില്‍ക്കുന്നു. ഇടക്ക് വച്ച് വല്ലതും തെറ്റിപ്പോയാല്‍ നിങ്ങള്‍ ആദ്യം മുതല്‍ വീണ്ടും ആ മെസേജ് റെക്കോഡ് ചെയ്യേണ്ടി വരും.

ആ പ്രശ്‌നം ഉടന്‍ മാറാന്‍ ഒരുങ്ങുന്നു. വോയ്സ് നോട്ട് റെക്കോര്‍ഡിംഗുകള്‍ താല്‍ക്കാലികമായി നിര്‍ത്താനും പുനരാരംഭിക്കാനും കഴിയുന്ന ഒരു പുതിയ ഫീച്ചര്‍ ആപ്പില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ് എന്നാണ് വിവരം. ഇത് ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമാകുന്ന ഫീച്ചറാണ്. കാരണം ഒരു കാര്‍ ഹോണ്‍ അടിക്കുകയോ കൊച്ചുകുട്ടി കരയുകയോ പോലുള്ള എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ റെക്കോര്‍ഡിംഗ് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല.

ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 2.22.6.7ല്‍ ആപ്പിലെ വോയ്സ് റെക്കോര്‍ഡിംഗ് ബാറില്‍ താല്‍ക്കാലികമായി പോസ്/റീസം ബട്ടണ്‍ ചേര്‍ത്തതായി വാട്‌സ്ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഡബ്ല്യുഎ ബീറ്റ ഇന്‍ഫോ എന്ന ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിലീറ്റ് ബട്ടണിന്റെ തൊട്ടടുത്ത് മുന്‍പ് സ്റ്റോപ്പ് ബട്ടണ്‍ ഉണ്ടായിരുന്ന ഇടത്താണ് പുതിയ ബട്ടണ്‍.

വാട്ട്സ്ആപ്പിന്റെ നിലവിലെ വോയ്സ് നോട്ട് ഫീച്ചറില്‍ റെക്കോഡിങ് തുടങ്ങാനും അവസാനിപ്പിക്കാനുമുള്ള ഫീച്ചറുകളാണുള്ളത്. ഒരു കൈകൊണ്ട് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് റെക്കോര്‍ഡ് ബട്ടണ്‍ ലോക്ക് ചെയ്യാനും ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും കഴിയും. എന്നിരുന്നാലും താല്‍ക്കാലികമായി നിര്‍ത്തി വോയ്സ് റെക്കോര്‍ഡിംഗുകളിലേക്ക് തിരികെയെത്താനുള്ള ഇല്ലായിരുന്നു. അത് വളരെ ആവശ്യമാണ്.

നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ പതിപ്പിലാണ്. അതിനാല്‍ നിങ്ങളുടെ ഫോണില്‍ ഇത് ലഭ്യമാവാന്‍ കണ്ടെത്തുന്നതിന് കുറച്ച് സമയമെടുക്കും. ഐഒഎസിലും ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്കും കുറച്ചുകാലമായി ഈ ഫീച്ചര്‍ ലഭ്യമാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments