Friday, July 5, 2024
HomeNewsKeralaകല്യാണ വീടിന്റെ ടെറസില്‍നിന്ന് വീണു മരിച്ച സംഭത്തില്‍ വഴിത്തിരിവ്: 3 പേര്‍ അറസ്റ്റില്‍

കല്യാണ വീടിന്റെ ടെറസില്‍നിന്ന് വീണു മരിച്ച സംഭത്തില്‍ വഴിത്തിരിവ്: 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വിവാഹ വീട്ടിലെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു.സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വധുവിന്റെ സഹോദരന്‍ അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു (30), സുഹൃത്തുക്കളായ വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത് കുമാര്‍ (25), വെണ്‍പാലവട്ടം കുന്നില്‍ വീട്ടില്‍ നിതീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വെമ്പായത്ത് കീഴാമലക്കല്‍ ഷിബുവാണ്(32) കഴിഞ്ഞ ദിവസം മരിച്ചത്.

 സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികില്‍സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

യുവാവ് ടെറസില്‍നിന്നു വീഴുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികള്‍ ഇറങ്ങുന്നതിനിടെ ഷിബു മുകളില്‍നിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാര്‍ന്നു മരിച്ചു.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഷിബു കല്യാണജോലിക്കു വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആദ്യം മൊഴി നല്‍കിയത്. കല്യാണ ചടങ്ങുകളുടെ വിഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു. ടെറസില്‍വച്ച് ആറോളംപേര്‍ ചേര്‍ന്നു മദ്യപിച്ചതായി പൊലീസിനു അന്വേഷണത്തില്‍ വ്യക്തമായി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments