Wednesday, July 3, 2024
HomeHEALTHകൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല: 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല: 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ നിലവില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎ4, ബിഎ.5 വകഭേദങ്ങള്‍ നിരവധി രാജ്യങ്ങള്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. 110 രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം ഉയര്‍ന്നു. ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ 20 ശതമാനം ഉയരാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ഈ മഹാമാരിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാല്‍ കൊവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. അതിനാല്‍ ഒമിക്രോണ്‍ ട്രാക്ക് ചെയ്യാനും ഭാവിയില്‍ ഉയര്‍ന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്,’ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments