കോട്ടയം: ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് പാലായ്ക്ക് ഒപ്പം ശക്തിയുള്ള കടുത്തുരുത്തിയിൽ ആരാവും പോരാട്ടത്തിന് ഇറങ്ങുക..മുൻ എംഎൽഎ സ്റ്റീഫൻ ജോർജോ കെ എസ് സി നേതാവ് സിറിയക് ചാഴിക്കാടനോ.. സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നുമായില്ലെങ്കിലും കടുത്തുരുത്തി സീറ്റ് സ്വന്തമാക്കാൻ അണിയറയിൽ തകൃതിയായ നീക്കങ്ങളാണ് നടക്കുന്നത്.. ക്നാനായാ വിഭാഗത്തിൽ നിന്നുള്ള വ്യക്തിക്കാവും കടുത്തുരുത്തിയിൽ ജോസ് വിഭാഗം സീറ്റ് നല്കുക. കെസിവൈഎം മുൻ ഭാരവാഹി കൂടിയായ സിറിയക് ചാഴിക്കാടന് സഭാ നേതൃത്വവുമായി നല്ല ബന്ധമാണ്.. ഒപ്പം യുവാവ് എന്ന പരിഗണനയുമുണ്ട്.. ജോസ് കെ മാണിക്ക് ഏറ്റവും താത്പര്യമുള്ള വ്യക്തികളിൽ ഒരാളുമാണ് സിറിയക്. ഈ സാഹചര്യത്തിൽ സിറിയക് ചാഴിക്കാടൻ കടുത്തുരുത്തിയിൽ ഇടതു സ്ഥാനാർഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.. സ്റ്റീഫൻ ജോർജിന് സീറ്റ നല്കിയില്ലെങ്കിൽ പാർട്ടിക്കുള്ളിൽ കലാപമുണ്ടാവുമെന്ന് വ്യക്തവുമാണ്.. ഈ സാഹചര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ജോസ് കെ മാണി പ്രയാസപ്പെടേണ്ടി വരും.. യു ഡി എഫിൽ സിറ്റിംഗ് എംഎൽഎ മോൻസ് ജോസഫ് തന്നെയാണ് ഇക്കുറിയും മത്സരിക്കുക