കൊച്ചി: പള്ളുരുത്തിയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

0
37

കൊച്ചി: പള്ളുരുത്തിയില്‍ സ്ത്രീയെ അക്രമി വെട്ടിക്കൊന്നു. സരസ്വതിയാണ് കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍ ഭര്‍ത്താവ് ധര്‍മ്മന്‍ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമം നടത്തിയ ജയന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

പ്രതികാര കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ധര്‍മ്മന്റെയും സരസ്വതിയുടെ മകന്‍ മധു കൊലപാതകക്കേസിലെ പ്രതിയാണ്. അക്രമിയായ ജയന്റെ ഭാര്യയെ കൊലപ്പടുത്തിയ കേസില്‍ പ്രതിയാണ് മധു. 2011ലായിരുന്നു ഈ സംഭവം.

കഴിഞ്ഞ മാസം പരോളിലിറങ്ങിയ മധു വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. മധു ജയിലിലേക്ക് പോയതിന് പിന്നാലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് മണിയോടെയാണ് സംഭവം. സരസ്വതി താമസിച്ചിരുന്ന വ്യാസപുരം കോളനിയില്‍ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. സരസ്വതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വെട്ടേറ്റ ഭര്‍ത്താവ് ഗുരുതാരവസ്ഥയിലാണ്.

Leave a Reply