Pravasimalayaly

രാജ്യത്ത് വർക്ക് ഫ്രം ഹോം റദ്ദാക്കി

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ വർക്കം ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക് ഫ്രം ഹോം റദ്ദാക്കിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൊവിഡ് കേസുകൾ കുറഞ്ഞ സഹാചര്യത്തിലാണ് നടപടി. രാജ്യത്ത് കൊവിഡ് മൂന്നാം തരം​ഗം തുടങ്ങിയതോടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരം​ഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.മൂന്നാം തരം​ഗത്തിൽ ഒമിക്രോൺ വകഭേദമാണ് വ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ വ്യാപന തോതും കൂടുതലായിരുന്നു. തുടർന്നാണ് സർക്കാർ, സ്വകാര്യ ഓഫിസുകളിൽ കഴിയാവുന്നത്ര വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ കേന്ദര സർക്കാർ നിർദേശം നൽകിയത്.

Exit mobile version