‘സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി’:  കുറിപ്പെഴുതി വെച്ച് ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു

0
30

തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു. തൃശൂര്‍ പീച്ചി സ്വദേശി കെ ജി സജിയാണ് ജീവനൊടുക്കിയത്. സിഐടിയു വിട്ട സജി സ്വതന്ത്രമായി ജോലി ചെയ്യുകയായിരുന്നു. 

ഇന്നലെയാണ് സജി ജീവനൊടുക്കിയത്. അവിവാഹിതനാണ്. സിപിഎം നേതാക്കളുടെ വധഭീഷണിയുള്ളതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.

സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സജിയുടെ സഹോദരന്‍ ബിജു വ്യക്തമാക്കി. പാലം പണി അടക്കമുള്ളതിന് സിപിഎം പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയിരുന്നതായും ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വധഭീഷണിയുണ്ടായിരുന്നതായും ബിജു പറഞ്ഞു. 

Leave a Reply