Pravasimalayaly

ഇന്ന് ലോക രക്‌തദാന ദിനം : രക്തഗ്രൂപ്പുകൾ നിർണയിച്ച കാൾ ലാൻഡ്സ്റ്റെയ്നറിന്‍റെ (Karl Landsteiner) ജൻമദിനം കൂടിയാണ് ജൂൺ 14

ഇന്ന് ജൂണ്‍ 14.രക്തദാനദിനമായി ആചരിക്കുന്നു. അതായത് രക്തദാതാക്കളുടെ ദിനം. 2004 മുതലാണ് ലോകാരോഗ്യ സംഘടന സ്വയം സന്നദ്ധരായി രക്തം നൽകാനെത്തുന്നവരെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമായി ഇത്തരത്തിൽ ഒരു ദിനമെന്ന ആശയം കൊണ്ടുവന്നത്. രക്തഗ്രൂപ്പുകൾ നിർണയിച്ച കാൾ ലാൻഡ്സ്റ്റെയ്നറിന്‍റെ (Karl Landsteiner) ജൻമദിനം കൂടിയാണ് ജൂൺ 14 .രക്തദാനത്തിന്റെ മഹത്ത്വം ഓരോ വര്‍ഷവും പുതുക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നത്. ഓസ്ട്രിയന്‍ ബയോളജിസ്റ്റായ കാള്‍ ലാന്റ്സ്റ്റെനര്‍’ 1900‑ല്‍ ‘ബ്ലഡ് ഗ്രൂപ്പുകള്‍’ കണ്ടെത്തിയത്. അതിനാലാണ് ‘ഇദ്ദേഹത്തിന്‍റെ ജന്മദിനമാണ് രക്തദാനദിനമായി അറിയപ്പെടുന്നത്.

കേവലം ഒരു ശരീരത്തിലൊതുങ്ങുന്നതല്ല യഥാര്‍ത്ഥ ജീവിതം. അപരന്റെ സുഖത്തിനായി ഒഴുകിപ്പരക്കുമ്പോഴാണ് അതിന് അര്‍ത്ഥവും നിറവുമുണ്ടാകുന്നത്. ഇവിടെയാണ് രക്തദാനം കലര്‍പ്പുകളില്ലാത്ത മഹാദാനമാകുന്നത്. ഒരു വ്യക്തി നല്‍കുന്ന ഒരു യൂണിറ്റ് രക്തത്തിലൂടെ നാല് വ്യക്തികളുടെ ജീവനാണ് നിലനിര്‍ത്താന്‍ സാധിക്കുക. 18 വയസ്സ് മുതല്‍ 65 വയസ്സു വരെ കൃത്യമായി രക്തദാനം ചെയ്യുന്നതുവഴി ഒരു വ്യക്തിക്ക് 300 ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കും. രക്തം ആവിശ്യമുള്ളവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം മറ്റൊരാള്‍ നല്‍കിയാല്‍ മാത്രമേ കഴിയൂ. പരീക്ഷണശാലകളില്‍ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തം. അതായത് മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു. ഓര്‍ക്കുക അപകടങ്ങളില്‍ മരിക്കുന്ന പകുതിയിലധികം പേര്‍ക്കും ശരിയായ സമയത്ത് രക്തം നല്‍കിയാല്‍ അവര്‍ക്ക് ജീവിതത്തിലേക്ക് തിരികെവരാന്‍ സാധിക്കും. മരണത്തില്‍ നിന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് നമുക്ക് സമൂഹത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന സംഭാവന. ‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’രക്തദാനദിനമായ ജൂണ്‍ 14 നമ്മെ ഓര്‍മ്മിപ്പിക്കുന്ന സന്ദേശമാണിത്.പരിണാമപരമ്പരയില്‍ ഉന്നതങ്ങളായ ജീവികളില്‍ മാത്രം കാണുന്നതും പ്രത്യേക രീതിയില്‍ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ്‌ രക്തം. പ്രാണവായു,വെള്ളം, ഭക്ഷണം എന്നിവ യെ ശരിരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും,അവിടെ നിന്നും വിസര്‍ജജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോര്‍മോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിര്‍ത്തുക എന്നിവയും രക്തത്തിന്‍റെ പ്രവൃത്തിക ളില്‍പെടും.ഏതൊരുജീവന്റേയും അടിസ്ഥാനമായ ജീവനദ്രവം എന്ന് രക്തത്തെ നിര്‍വചിക്കാം. 60ശതമാനം ദ്രാവകഭാഗവും 40 ശതമാനം ഖരഭാഗവും അടങ്ങിയതാണ് രക്തം. ഈ ദ്രാവക ഭാഗത്തെ പ്ലാസ്‌മ എന്ന് പറയുന്നു. 90 ശതമാനം ജലവും 10 ശതമാനം ന്യൂട്രിയന്റ് , ഹോര്‍മോണുകള്‍ തുടങ്ങിയവയാല്‍ നിര്‍മ്മിതമാണ് പ്ലാസ്മ്. രക്തത്തില്‍ പ്ലാസ്‌മയുടെ കുറവുണ്ടായാല്‍ ആഹാരംകൊണ്ടും മരുന്നുകൊണ്ടും ആ കുറവ് നികത്താം. എന്നാല്‍ രക്തത്തിലെ 40 ശതമാനമായ ഖരഭാഗത്തിന് (അരുണ രക്താണുക്കള്‍ , ശ്വേതരക്താണുക്കള്‍ ‚പ്ലേറ്റ്ലറ്റ്സ് എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ അവയുടെ മാറ്റിവയ്ക്കല്‍ കൊണ്ട് മാത്രമേ കഴിയുകയുള്ളു.മാത്രമേ കഴിയുകയുള്ളു.ഒരാൾ പൂർണ മനസ്സോടെ മറ്റൊരാൾക്കോ ശാസ്ത്രീയമായി സൂക്ഷിക്കാനോ നൽകുന്നതാണ് രക്തദാനം. ഇതിൽ തന്നെ പ്ലാസ്മയായും പ്ലേറ്റ്ലെറ്റുകളായും ചുവന്ന കോശങ്ങളായും രക്തത്തിലെ ഘടകങ്ങൾ വേർതിരിച്ചാൽ പലർക്കായി ഉപകാരപ്പെടുത്താം. രക്തദാനം ചെയ്യുന്നവരിൽ ഹൃദ്രോഗസാധ്യത കുറയുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. രാജ്യത്തു ഓരോ രണ്ടു സെക്കന്റിലും രക്തം ആവശ്യമായി വരുന്നു. 18 മുതൽ 65 വയസ്സു വരെയുള്ളവർക്ക് രക്തം ദാനം ചെയ്യാം. ശരീരഭാരം 45 കിലോയിൽ കുറയാൻ പാടില്ല. താപനിലയും രക്തസമ്മർദ്ദവും സാധാരണ നിലയിലായിരിക്കണം. ദാതാവിന്റെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 12.5 ആവണം. ഒരാളുടെ ശരീരത്തില്‍ ശരാശരി അഞ്ചു ലിറ്റര്‍ രക്തം ഉണ്ടാകും. 350 മില്ലി രക്തമാണ് ഒരു വ്യക്തിയിൽ നിന്ന് ഒരു തവണ ശേഖരിക്കുക. ഇങ്ങനെ നഷ്ടമാകുന്ന രക്തം 24 — 48 മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടും ഉത്പാദിപ്പിക്കപ്പെടും. ഒരിക്കൽ കൊടുത്താൽ പിന്നെ പുരുഷന് മൂന്നു മാസവും സ്ത്രീക്ക് നാലു മാസവും കഴിഞ്ഞേ അടുത്തത് അനുവദിക്കൂ. ഒരാളിൽനിന്ന് ശേഖരിക്കുന്ന രക്തം പലവിധത്തിലുള്ള പരിശോധനകൾ നടത്തിയേ മറ്റൊരാൾക്ക് നൽകൂ.

രക്തം ദാനം ചെയ്യുന്നത് നിരവധി ജീവനുകളെ രക്ഷിക്കുന്ന ഒരു മഹത്തായ പ്രവൃത്തിയാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഒരാൾക്ക് രക്തം ദാനം ചെയ്യാൻ കഴിയും. എന്നിരുന്നാലും, വ്യത്യസ്ത രക്ത ഘടകങ്ങൾക്ക് ഈ പരിധി വ്യത്യാസപ്പെടുന്നു, പ്ലേറ്റ്‌ലെറ്റുകളുടെ കാര്യത്തിൽ ഓരോ 3 ദിവസത്തിനുശേഷവും ഒരാൾക്ക് ദാനം ചെയ്യാൻ കഴിയും. എന്നാൽ ഒരു വർഷത്തിൽ 24 തവണ മാത്രമേ പ്ലേറ്റ്‌ലെറ്റുകൾ ദാനം ചെയ്യാൻ കഴിയുകയുള്ളൂ. പതിവായി രക്തം ദാനം ചെയ്യുന്നത് ഒരു ശീലമാക്കുകയും മറ്റുള്ളവരെ ഇത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. രക്തം ദാനം ചെയ്യുന്നതിൽ വളരെയധികം കുറവുള്ള നമ്മുടെ രാജ്യത്ത്, ഓരോ രക്തദാനവും വിലപ്പെട്ടതാണ്. രാജ്യം കോവഡ് മാഹാമാരിയില്‍ കടന്നു പോകുമ്പോള്‍ ഇത്തവണത്തെ രക്തദാനത്തിനും അതിന്‍റേതായ പ്രധാന്യവും ഏറുന്നു.ഇവിടെയാണ് രക്തദാനം മാഹാദാനം എന്ന മുദ്രാവാക്യം കൂടുതല്‍ അന്വര്‍ത്ഥക്കുന്നത്.

Exit mobile version