Monday, July 8, 2024
HomeSportsFootballഫുട്ബോൾ ലോകകപ്പ് യോഗ്യത : ഇന്ത്യ ഇന്ന് ഖത്തറിന് എതിരെ

ഫുട്ബോൾ ലോകകപ്പ് യോഗ്യത : ഇന്ത്യ ഇന്ന് ഖത്തറിന് എതിരെ

ഏഷ്യന്‍ മേഖലാ ഫുട്‌ബോള്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്നു ഖത്തറിനെ നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ്‌ (അല്‍ സാദ്‌) സ്‌റ്റേഡിയത്തില്‍ രാത്രി 10.30 മുതലാണ്‌ എ ഗ്രൂപ്പ്‌ മത്സരം.
സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് 1, എച്ച്‌്.ഡി., സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് 2, എച്ച്‌.ഡി. എന്നീ ചാനലുകളിലും ഡിന്‌സി ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയിലൂടെ ഓണ്‍ലൈനായും മത്സരങ്ങള്‍ തത്സമയം കാണാം. ആറ്‌ കളികളില്‍നിന്ന്‌ 16 പോയിന്റ്‌ നേടിയ ഖത്തറാണ്‌ ഒന്നാമത്‌. അഞ്ച്‌ കളികളില്‍നിന്ന്‌ 12 പോയിന്റ്‌ നേടിയ ഒമാന്‍ പിന്നാലെയുണ്ട്‌. അഞ്ച്‌ കളികളില്‍നിന്ന്‌ മൂന്ന്‌ പോയിന്റ്‌ മാത്രം നേടിയ ഇന്ത്യക്ക്‌ ഒരു ജയം പോലും നേടാനായില്ല. ഇഗോര്‍ സ്‌റ്റിമാച്ചിന്റെ ശിഷ്യന്‍മാര്‍ ലോകകപ്പ്‌ യോഗ്യത ഉപേക്ഷിച്ചു കഴിഞ്ഞു. 2023 ഏഷ്യന്‍ കപ്പ്‌ യോഗ്യതയാണ്‌ ഇന്ത്യയുടെ ലക്ഷ്യം. മികച്ച ഫോമിലുള്ള ഖത്തര്‍ ഗ്രൂപ്പില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയോട്‌ സമനില വഴങ്ങിയിരുന്നു. അന്നു നാട്ടില്‍ നടത്തിയ പ്രകടനം ദോഹയിലും പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്‌ ഇന്ത്യ.
നീണ്ട കാലത്തിനു ശേഷമാണ്‌ ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്‌. അതുകൊണ്ടു തന്നെ താരങ്ങളുടെ ശാരീരിക ക്ഷമതയില്‍ സ്‌റ്റിമാചിച്ചിന്‌ ആശങ്കയുണ്ട്‌. സുനില്‍ ഛേത്രിയാണ്‌ ടീം നായകന്‍. ഖത്തറിനെതിരേ ഇന്ത്യ ഇതുവരെ രണ്ടു മത്സരങ്ങളാണു കളിച്ചത്‌. ഒന്നില്‍ ജയിച്ചു, രണ്ടാമത്തേതില്‍ സമനില പിടിച്ചു. 2011 ജൂണ്‍ 17 നു നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 2-1 നാണു ജയിച്ചത്‌. 2019 സെപ്‌റ്റംബര്‍ 10 നു നടന്ന മത്സരം ഗോള്‍രഹിത സമനിലയായി. ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ ഏഴിനു ബംഗ്ലാദേശിനെതിരേയും 15 ന്‌ അഫ്‌ഗാനിസ്‌ഥാനെതിരേയുമാണ്‌. 2019 മേയിലാണു സ്‌റ്റിമാച്ച്‌ ഇന്ത്യന്‍ കോച്ചായി ചുമതലയേല്‍ക്കുന്നത്‌. രണ്ടു വര്‍ഷത്തെ കരാര്‍ കഴിഞ്ഞ മാസം അവസാനിക്കേണ്ടതായിരുന്നു.
ഫെഡറേഷന്‍ പ്രത്യേക താല്‍പര്യമെടുത്ത്‌ കരാര്‍ കാലാവധി സെപ്‌റ്റംബര്‍ വരെയാക്കി. സുനില്‍ ഛേത്രിയെപ്പോലുള്ള താരങ്ങളുടെ അഭാവത്തിലും ഖത്തറിനെ ഗോളടിക്കാതെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതാണു സ്‌റ്റിമാചിന്റെ മികവ്‌. 19 താരങ്ങളാണു ക്ര?യേഷ്യന്‍ ദേശീയ താരം കൂടിയായിരുന്ന സ്‌റ്റിമാച്ചിനു കീഴില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്‌.
മാര്‍ച്ചില്‍ ഒമാന്‍, യു.എ.ഇ. ടീമുകള്‍ക്കെതിരേ നടന്ന സൗഹൃദ മത്സരങ്ങളിലായി 11 പേരാണ്‌ അരങ്ങേറിയത്‌. യു.എ.ഇക്കെതിരേ 6-0 ത്തിനു തോറ്റത്‌ അദ്ദേഹത്തിനു തിരിച്ചടിയായി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments