Friday, November 22, 2024
HomeHEALTHഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് ഇന്ത്യയുടെ കവര്‍ ഗേളായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ.

ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് ഇന്ത്യയുടെ കവര്‍ ഗേളായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ.

ലോകപ്രശസ്ത ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് ഇന്ത്യയുടെ കവര്‍ ഗേളായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളെ കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചത് എങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്ന അഭിമുഖത്തോടെയാണ് നവംബര്‍ ലക്കത്തെ കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന കവര്‍ തലക്കെട്ടോടെയാണ് നവംബര്‍ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്.

പ്രതിരോധത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും രീതികളെക്കുറിച്ചും തന്റെ ജീവിത രീതികളെക്കുറിച്ചും മന്ത്രി വിശദീകരിക്കുന്നുണ്ട്.

‘പേടിയല്ല, കര്‍മ്മനിരതയാവാനുള്ള പ്രേരണയാണ് എനിക്ക് കിട്ടിയത്’ എന്ന തലക്കെട്ടോടെയാണ് മാഗസിന്‍ കവര്‍സ്‌റ്റോറി തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തിലെ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്ന പ്രമുഖ വ്യക്തിത്വങ്ങളെയാണ് വോഗ് മാഗസിന്‍ കവര്‍ സ്‌റ്റോറി ചെയ്യാറുള്ളത്. നേരത്തെ മാഗസിന്റെ വോഗ് വാരിയേഴ്‌സ് എന്ന പട്ടികയിലും കെകെ ശൈലജ ഇടം നേടിയിരുന്നു. കൊവിഡ് പോരാട്ടത്തില്‍ ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ഈ പട്ടിക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments