വേൾഡ് മലയാളി ഫെഡറേഷൻ (WMF) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കം പ്രദേശത്തെ കോവിഡ് രോഗികൾക്കുള്ള സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു

0
25

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കം പ്രദേശത്തെ കോവിഡ് രോഗികൾക്കുള്ള സൗജന്യ ഭക്ഷണ വിതരണം പദ്ധതി ആരംഭിച്ചു . കേരള സ്റ്റേറ്റ് പ്രസിഡൻ്റ് ശ്രീ.വി.എം.സിദ്ധീഖ് അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ ട്രഷറർ ശ്രീ.സുനിൽ എസ്.എസ് ഉദ്ഘാടനം ചെയ്തു.

WMF ഗ്ലോബൽ സെക്രട്ടറി ശ്രീ.പൗലോസ് തേപ്പാല സ്പോൺസർ ചെയ്ത 10,000 രൂപ ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ ശ്രീ.റഫീഖ് മരക്കാർ ആലപ്പുഴ ജില്ലാ അംഗം ശ്രീമതി.മിനിക്ക് കൈമാറി. ചടങ്ങിൽ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ശ്രീ.ടോം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ.സനു സുദീന്ദ്രൻ (ബി.ജെ.പി), സി.പി.ഐ മണ്ഡലം സെക്രട്ടറി ശ്രീ.എസ്.പ്രകാശൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം ശ്രീ.വി.എസ്. രാജേഷ്,
കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ശ്രീ.സെബാസ്റ്റ്യൻ മങ്കുരികരി തുടങ്ങിയവർ സംസാരിച്ചു. WMF ആലപ്പുഴ ജില്ലാ അംഗങ്ങളായ ആർ.രമേഷ്, വിനീഷ്, ശിവാനന്ദൻ, സനീഷ് തുടങ്ങിയവർ പങ്കെടുത്തു. ശ്രീ ടി വി മഹേശൻ നന്ദി രേഖപ്പെടുത്തി

Leave a Reply