അങ്കമാലി

അങ്കമാലി തുറവൂർ പഞ്ചായത്തിൽ വാതകാട് ശ്രീമതി ബിജിമോൾക്കും കുടുംബത്തിനും ഓസ്ട്രിയ ആസ്‌ഥാനമാക്കി ലോകത്തെ 159 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷൻ (WMF ) മിഡിൽ ഈസ്റ്റ് റീജിയണൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കല്ലിടീൽ കർമ്മം അങ്കമാലി എം എൽ എ റോജി എം ജോൺ നിർവഹിച്ചു.

വേൾഡ് മലയാളി ഫെഡറേഷന്റെ ഭാവനദാന പദ്ധതിയുടെ ഭാഗമായാണ് ഭവനം നിർമ്മിക്കുന്നത്. നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ഭൂമിയിലാണ് സ്‌നേഹവീട് പണിയുന്നത്.

ഉദ്ഘാടന പ്രസംഗത്തിൽ WMF ഗ്ലോബൽ ചെയർമാൻ ശ്രീ. പ്രിൻസ് പള്ളിക്കുന്നേലിനെയും, നസ്രത് ട്രസ്റ്റ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്തിനെയും അദ്ദേഹം അഭിനന്ദിക്കുകയും, തികച്ചും അർഹതയുള്ള ഒരു കുടുംബത്തിനാണ് വേൾഡ് മയലയാളീ ഫെഡറേഷൻ ഈ വീട് നിർമിച്ചു നൽകുന്നതെന്നും വേൾഡ് മലയാളീ ഫെഡറേഷന്റെ ഇതുപോലുള്ള പ്രവർത്തനങ്ങളെ പ്രത്യേകം അനുമോദിക്കുന്നതായും എം എൽ എ കൂട്ടിച്ചേർത്തു .
WMF മിഡിൽ ഈസ്റ്റ് റീജിയൻ സ്പോർട്സ് കോ ഓർഡിനേറ്റർ ശ്രീ ഏലിയാസ് ഇസഹാക്ക് അദ്ധ്യക്ഷനായ ചടങ്ങിൽ വേൾഡ് മലയാളീ ഫെഡറേഷൻ കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ശ്രീ വി എം സിദ്ദിഖ് ചടങ്ങിൽ സംബന്ധിച്ച എല്ലാവര്ക്കും സ്വാഗതം പറയുകയും . സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ യുടെ വൈസ് ചെയർമാനും മൂലൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ശ്രീ വര്ഗീസ് മൂലൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. വൈ. വറുഗീസ് മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സിൽവി ബിജു, വാർഡ് മെമ്പർമാരായ ശ്രീ ജെയ്സൺ എം എം, ശ്രീ വര്ഗീസ്, നസ്രത് ചാരിറ്റബിള് ട്രസ്റ്റ് പ്രതിനിധി ശ്രീമതി മിനിഅന്റണീ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
ശ്രീമതി. ബിജിമോൾ ഇതിനായി സഹായിച്ച എല്ലാവർക്കും നന്ദിയും പറയുകയും, അതോടൊപ്പം ഈ വീട് ശ്രീമതി ബിജി മോൾക്ക് വേണ്ടി നിർമ്മിച്ച് നൽകാൻ അഭ്യർത്ഥിച്ച ഡീ എം സി എക്സിക്യൂട്ടീവ്അംഗവുമായ ശ്രീമതി ദീപ മനോജിന്റെ ശ്രമങ്ങൾക്കും, ഈ വീട് നിർമാണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ WMF അംഗങ്ങൾക്കും ശ്രീമതി ബിജിമോൾ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു
വേൾഡ് മലയാളീ ഫെഡറേഷൻ മിഡിൽ ഈസ്റ്റ് കമ്മിറ്റി യുടെ ഈ പ്രവർത്തനങ്ങൾ എല്ലാവര്ക്കും മാതൃക യാണെന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെടുകയും ചെയ്തു.