യാത്ര ഉല്ലാസകരമാക്കി വനിതായാത്ര

0
47

തിരുവനന്തപുരം; ലോക വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതകൾക്ക് മാത്രമായി സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന വനിതാ യാത്ര സൂപ്പർ ഹിറ്റ്. നെയ്യാറ്റിൻകര നിംസിലെ വനിതാ ജീവനക്കാർക്കായി നടത്തിയ മൺറോതുരുത്ത്, സാബ്രാണിക്കൊടി, തിരുമല്ല വാരം ബീച്ച് എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റാൻഡിൽ വെച്ച് നടന്ന ചടങ്ങിൽ നവകേരള മിഷൻ ഡയറക്ടർ ഡോ.ടി.എൻ.സീമ എക്സ് എം.പി.നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സി സൗത്ത് സോൺ എക്സി.ഡയറക്ടർ ജി.അനിൽകുമാർ, നൂറുൽ ഇസ്ലാം സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ ഡോ.എം.എസ്.ഫൈസൽ ഖാൻ, നെയ്യാറ്റിൻകര എ.റ്റിഒ. എസ്. മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. യാത്രയോട് അനുബന്ധിച്ച് നിംസ് മെഡിസിറ്റിയിലെ വനിതാ ജീവനക്കാർ ഫ്ലാഷ് മോബ്, തുടങ്ങിയവരും അവതരിപ്പിച്ചു.ഇതോടൊപ്പം സംസ്ഥാനത്തുടനീളം 100 വനിതകൾ മാത്രമുള്ള വിവിധ ട്രിപ്പുകളും നടത്തി. കൊച്ചി വണ്ടർലായുമായി സഹകരിച്ച് 20 ട്രിപ്പുകളും. താമരശ്ശേരി യൂണിറ്റിൽ നിന്നും 16 വനിതാ ഉല്ലാസ യാത്രകളും നടത്തി. തിരുവനന്തപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി സഹകരിച്ച് തീരദേശ വനിതകൾ പങ്കെടുക്കുന്ന 4 ദിവസം നീണ്ടു നിൽക്കുന്ന തിരുവനന്തപുരം – കോഴിക്കോട് വനിതാ യാത്രയും ആരംഭിച്ചു. കോട്ടയത്ത് മലയാള മനോരമയുമായി സഹകരിച്ച് നവജീവൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട്ടിലെ വനിതാ അന്തേവാസികൾക്കായി വാഗമണ്ണിലേക്ക് സ്നേഹ സ്വാന്തന യാത്രയും നടത്തി. വനിതകൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉല്ലാസയാത്ര നടത്താം എന്ന സന്ദേശമാണ് വനിതാ യാത്രാ വാരത്തിലൂടെ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് മുന്നോട്ട് വയ്ക്കുന്നത്. മാർച്ച് 8 മുതൽ 13 വരെയാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് “വനിതാ യാത്രാ വാരം – Womens Travel Week” ആയി ആഘോഷിക്കുന്നത്

Leave a Reply